ചണ്ഡിഗഡ് : പ്രശസ്‌ത പഞ്ചാബി സിനിമ താരം ദല്‍ജിത് കൗര്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. ഏറെ നാളായി അസുഖ ബാധിതയായിരുന്ന ദൽജിത് കൗർ വ്യാഴാഴ്‌ച രാവിലെയോടെയാണ് മരണത്തിന് കീഴടങ്ങിയത്. പഞ്ചാബ് സിനിമ ലോകം ഞെട്ടലോടെയാണ് ദല്‍ജിത്തിന്‍റെ വിയോഗ വാര്‍ത്തയറിഞ്ഞത്.
Daljit Kaur Khangura death: കഴിഞ്ഞ ഏതാനും വർഷങ്ങളായി കടുത്ത മാനസിക വെല്ലുവിളി നേരിട്ടുവരികയായിരുന്നു ദല്‍ജിത്. ഓര്‍മനഷ്‌ടവും സംഭവിച്ചിരുന്നു. അടുത്തിടെ ശാരീരിക ക്ഷതങ്ങളും അവരെ അലട്ടിയിരുന്നു.
Daljit Kaur Khangura acting career: ഒരുകാലത്ത് പഞ്ചാബി സിനിമ മേഖലയെ അടക്കിവാണിരുന്ന നടിയാണ് ദല്‍ജിത് കൗര്‍. നിരവധി പഞ്ചാബി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു ദല്‍ജിത്. ബോളിവുഡിലും ദല്‍ജിത് തന്‍റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 70ലധികം പഞ്ചാബി ചിത്രങ്ങളിലും 10ലധികം ഹിന്ദി ചിത്രങ്ങളിലുമാണ് ദല്‍ജിത് അഭിനയിച്ചിട്ടുള്ളത്.
Daljit Kaur education: ഡൽഹിയിലെ ലേഡി ശ്രീറാം കോളജിലായിരുന്നു ബിരുദ പഠനം. ഐഎഎസ് നേടണമെന്നായിരുന്നു ആദ്യ കാല ആഗ്രഹമെങ്കിലും ഡല്‍ഹിയിലെ ലേഡി ശ്രീം റാം കൊളജിലെ പഠനം അവരുടെ മനസ്സുമാറ്റി. സഹപാഠികളും അധ്യാപകരും തന്‍റെ സൗന്ദര്യത്തെ കുറിച്ച് പ്രശംസിക്കാന്‍ തുടങ്ങിയതോടെയാണ് അഭിനേതാവാകണമെന്ന ആശ ഉടലെടുക്കുന്നത്.
Daljit Kaur Khangura debut movie: ദല്‍ജിത് പൂനെ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. സഹ വിദ്യാര്‍ഥിയായിരുന്ന വിധു വിനോദ് ചോപ്ര സംവിധാനം ചെയ്‌ത 'ബൊങ്ക' എന്ന ഹ്രസ്വ ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. 1976ല്‍ പുറത്തിറങ്ങിയ 'ദാജി'ല്‍ പ്രധാന വേഷത്തിലെത്തി.