ബെംഗളൂരു:കാണാതായ വളര്‍ത്തുതത്തയെ കണ്ടെത്തുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഉടമ. കര്‍ണാടകയിലെ തുംകുരുവിലാണ് സംഭവം. തുംകുരുവിലെ ജയനഗർ കോളനിയിൽ താമസിക്കുന്ന കുടുംബമാണ് തത്തയെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്.
രണ്ട് വര്‍ഷത്തോളമായി കുടുംബം ലാളിച്ച് വളര്‍ത്തുന്ന രണ്ട് ആഫ്രിക്കന്‍ ഗ്രേ തത്തകളുണ്ടായിരുന്നു. അവയില്‍ റുസ്‌തുമ എന്ന തത്തയെ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായി. എല്ലാ വര്‍ഷവും രണ്ട് തത്തകളുടെയും ജന്മദിനം ആഘോഷമാക്കാറുണ്ട് കുടുംബം.