കേരളം

kerala

ETV Bharat / bharat

Family Dead In Car-Truck Collision At Rajasthan: രാജസ്ഥാനിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം, ഒരു കുടുംബത്തിലെ 7 പേർ മരിച്ചു

Car Accident Rajasthan: ഹനുമാൻഗഢിൽ കാറപകടത്തിൽ ഒരു കുംടുംബത്തിലെ ഏഴ് പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു

Family Dead In Car Truck Collision  Car Truck Collision At Rajasthan  CAR accident  car accident rajasthan  accident  അപകടം  കാറപകടം  രാജസ്ഥാനിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം  കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം  ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു
Family Dead In Car-Truck Collision At Rajasthan

By ETV Bharat Kerala Team

Published : Oct 29, 2023, 10:30 AM IST

ജയ്‌പൂർ : രാജസ്ഥാനിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു (Family Dead In Car-Truck Collision At Rajasthan). ഹനുമാൻഗഢ് ജില്ലയിലെ നൗറംഗ്‌ദേശറിൽ ഇന്നലെ (28.10.2023) വൈകിട്ടാണ് അപകടം നടന്നത്. അപകടത്തിൽ കാർ പൂർണമായും തകർന്നു.

രാജസ്ഥാൻ സ്വദേശികളായ പരംജീത് കൗർ (60), രാംപാൽ (36), ഖുഷ്‌വീന്ദ്ര (25), റീമ (35), പരംജീത് (22), മൻജീത് (5), റീത് (12) എന്നിവരാണ് മരണപ്പെട്ടത്. ഇവർ സംഭവസ്ഥലത്ത വച്ച് തന്നെ മരണപ്പെട്ടിരുന്നു. അപകടത്തിൽ രണ്ട് കുട്ടികൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

മൻരാജ്, ആകാശ്‌ദീപ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, അപകടം നടന്ന ഉടനെ ട്രക്ക് ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടിരുന്നു. ഇയാൾക്കായി പൊലീസ് തെരച്ചിൽ നടത്തിവരികയാണ്.

കർണാടകയിൽ വാഹനാപകടത്തിൽ 12 മരണം :ഇക്കഴിഞ്ഞ ഒക്‌ടോബർ 26 നാണ് കർണാടകയിലെ ചിക്കബെല്ലാപ്പൂരിൽ വാഹനാപകടത്തിൽ കുട്ടികളടക്കം 12 പേർ മരിണപ്പെട്ടത് (12 killed in accident in Chikkaballapur). ചിക്കബെല്ലാപ്പൂർ ദേശീയ പാത 44ലാണ് ദാരുണമായ അപകടം നടന്നത് (Chikkaballapur Accident). ആന്ധ്രാപ്രദേശിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ടാറ്റ സുമോ വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. 18 പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. അപകർത്തിൽപ്പെട്ടവർ ആന്ധ്രാപ്രദേശ് സ്വദേശികളാണ്.

ABOUT THE AUTHOR

...view details