ബനസ്‌കന്ത :ഗുജറാത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളുമായി ദമ്പതികൾ കനാലിൽ ചാടി ആത്മഹത്യ ചെയ്‌തു. പിലുദ സ്വദേശികളായ കലുഭായ് മോഹൻഭായ് (30), ഭാര്യ ഗീതാബെൻ (25), മക്കളായ അവ്‌നി (3), ഭവ്യത (2) എന്നിവരാണ് മരിച്ചത്. ബനസ്‌കന്ത ജില്ലയിലെ തരാഡിൽ ഞയറാഴ്‌ചയായിരുന്നു (ഏപ്രിൽ 17) സംഭവം.
പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളുമായി ദമ്പതികൾ കനാലിൽ ചാടി ജീവനൊടുക്കി - ബനസ്‌കന്ത ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യ ചെയ്‌തു
കുടുംബം ആത്മഹത്യ ചെയ്യാനുണ്ടായ കാരണം അന്വേഷിച്ചുവരികയാണെന്ന് പൊലീസ്
ഗുജറാത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളുമായി ദമ്പതികൾ കനാലിൽ ചാടി ജീവനൊടുക്കി
ALSO READ: ഭര്‍ത്താവ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു ; ആണ്‍കുഞ്ഞിനെ കൊന്ന് ജീവനൊടുക്കി ഭാര്യ
പ്രദേശവാസികളുടെ സഹായത്തോടെ മൃതദേഹങ്ങൾ നർമദ കനാലിൽ നിന്ന് പുറത്തെടുത്തതായി തരാഡ് പൊലീസ് അറിയിച്ചു. അതേസമയം കുടുംബം ആത്മഹത്യ ചെയ്യാനുണ്ടായ കാരണം അന്വേഷിച്ചുവരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.