കേരളം

kerala

ETV Bharat / bharat

അവരെത്തി... സുരക്ഷിതരായി; സില്‍ക്യാര തുരങ്കത്തില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ തൊഴിലാളികളുടെ വീടുകളില്‍ ആഘോഷം - ഉത്തരകാശി തുരങ്ക അപകടം

Silkyara tunnel workers safe return: സില്‍ക്യാരയില്‍ ടണല്‍ തകര്‍ന്നുണ്ടായ അപകത്തില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ തൊഴിലാളികളുടെ വീടുകളില്‍ ആഘോഷം. സന്തോഷം പങ്കുവച്ചത് പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്‌തും

Silkyara tunnel workers safe return  Silkyara tunnel collapse  Silkyara tunnel rescue  families of the trapped workers Silkyara  trapped workers Silkyara rescued  സില്‍ക്യാര തുരങ്ക ദുരന്തം  സില്‍ക്യാര ടണല്‍ തകര്‍ന്ന് അപകടം  ഉത്തരകാശി തുരങ്ക അപകടം  ഉത്തരകാശി തുരങ്കം
families-of-the-trapped-workers-silkyara-burst-into-celebrations-upon-the-safe-return

By ETV Bharat Kerala Team

Published : Nov 29, 2023, 8:03 AM IST

Updated : Nov 29, 2023, 9:35 AM IST

ഉത്തരകാശി (ഉത്തരാഖണ്ഡ്) : ഉത്തരകാശി സില്‍ക്യാര തുരങ്കത്തില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ തൊഴിലാളികളുടെ വീടുകളില്‍ ആഘോഷം (families of the trapped workers Silkyara burst into celebrations upon the safe return). ദുരന്തമുഖത്ത് നിന്ന് പ്രിയപ്പെട്ടവര്‍ സുരക്ഷിതരായി തിരിച്ചെത്തിയതിന്‍റെ ആഹ്ലാദത്തിലായിരുന്നു കുടുംബങ്ങള്‍. പടക്കം പൊട്ടിച്ചും മധുരം പങ്കുവച്ചുമാണ് തൊഴിലാളികളുടെ കുടുംബങ്ങള്‍ പ്രിയപ്പെട്ടവരുടെ മടങ്ങിവരവ് ആഘോഷമാക്കിയത്.

തുരങ്കം തകര്‍ന്നതായി വിവരം ലഭിച്ചതിന് തൊട്ടുപിന്നാലെ പല തൊഴിലാളികളുടെയും ബന്ധുക്കള്‍ അപകട സ്ഥലത്തെത്തി അവിടെ തമ്പടിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഓരോ ഘട്ടങ്ങളും നേരിട്ട പ്രതിസന്ധികളും നേരില്‍ കണ്ട ഇവര്‍ ഒടുവില്‍ പ്രിയപ്പെട്ടവരെ കണ്ടപ്പോള്‍ വികാരധീനരായി (Silkyara tunnel workers safe return). ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ തുരങ്കത്തില്‍ നിന്ന് പുറത്തെത്തിയ തൊഴിലാളികളും നിറകണ്ണുകളോടെയാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്ക് നന്ദി പറഞ്ഞത് (Silkyara tunnel collapse).

രക്ഷപ്പെട്ട തൊഴിലാളികളില്‍ ഒരാളായ വിശാലിന്‍റെ അമ്മ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തന്‍റെ സന്തോഷം പങ്കുവച്ചു. 'ഉത്തരാഖണ്ഡിലെയും ഹിമാചല്‍ പ്രദേശിലെയും സര്‍ക്കാരുകളില്‍ ഞാന്‍ വളരെ സന്തുഷ്‌ടയാണ്. അവര്‍ക്ക് ഞാന്‍ എന്‍റെ ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നു' -അവര്‍ പറഞ്ഞു.

ഉത്തര്‍പ്രദേശ് ലഖിംപൂര്‍ ഖേരിയില്‍ നിന്നുള്ള മഞ്ജിത്ത്, ഒഡിഷ നബരംഗ്‌പൂരില്‍ നിന്നുള്ള ഭഗ്‌ബന്‍ ബത്ര എന്നിവരുടെ വീടുകളില്‍ നിന്നും കുടുംബാംഗങ്ങള്‍ സന്തോഷം പങ്കുവച്ച് പടക്കം പൊട്ടിക്കുന്നതിന്‍റെയും മധുരം വിതരണം ചെയ്യുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്തു വന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി, കേന്ദ്ര മന്ത്രി ജനറല്‍ റിട്ട. വികെ സിങ് എന്നിവര്‍ അപകട സ്ഥലത്തെത്തി തൊഴിലാളികളെ സന്ദര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി രക്ഷപ്പെട്ട തൊഴിലാളികളുമായി ഫോണില്‍ സംസാരിച്ചു.

നവംബര്‍ 12നാണ് സില്‍ക്യാരയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് 41 തൊഴിലാളികള്‍ അപകടത്തില്‍ പെട്ടത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തുരങ്ക ജോലിക്കെത്തിയ തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. 15 പേര്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ളവരായിരുന്നു. രണ്ട് പേര്‍ ഉത്തരാഖണ്ഡില്‍ നിന്നും അഞ്ച് പേര്‍ ബിഹാറില്‍ നിന്നും മൂന്ന് പേര്‍ പശ്ചിമ ബംഗാളില്‍ നിന്നും എട്ട് പേര്‍ ഉത്തര്‍പ്രദേശില്‍ നിന്നും അഞ്ച് പേര്‍ ഒഡിഷയില്‍ നിന്നും രണ്ട് പേര്‍ ഹിമാചല്‍ പ്രദേശില്‍ അഞ്ച് പേര്‍ അസമില്‍ നിന്നും ഉള്ളവരായിരുന്നു. 16 ദിവസത്തെ കഠിനമായ പരിശ്രമത്തിനൊടുവിലാണ് ഇന്നലെ (നവംബര്‍ 28) മുഴുവന്‍ തൊഴിലാളികളെയും രക്ഷപ്പെടുത്തിയത്.

Also Read:ഇതിഹാസ രക്ഷാപ്രവർത്തനം: ഐക്യത്തിന്‍റെയും പ്രതിരോധത്തിന്‍റെയും ശക്തി പ്രകടമാക്കി ദുരന്തകഥകള്‍

Last Updated : Nov 29, 2023, 9:35 AM IST

ABOUT THE AUTHOR

...view details