കേരളം

kerala

ETV Bharat / bharat

മുംബൈ ഭീകരാക്രമണം; വീരമൃത്യു വരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ - മുംബൈ ഭീകരാക്രമണം

മുംബൈ പോലീസ് ആസ്ഥാനത്ത് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ ആദരാഞ്ജലി അർപ്പിച്ചു. സൗത്ത് മുംബൈയിലെ പോലീസ് ആസ്ഥാനത്ത് പുതുതായി നിർമ്മിച്ച സ്മാരകത്തിലാണ് പരിപാടി നടന്നത്.

Families of 26/11 attack victims pay homage  Mumbai Attack  victims pay homage  26/11  മുംബൈ ഭീകരാക്രമണം; വീരമൃത്യു വരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍  മുംബൈ പോലീസ്  മുംബൈ ഭീകരാക്രമണം  ആദരാഞ്ജലികള്‍
മുംബൈ ഭീകരാക്രമണം; വീരമൃത്യു വരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍

By

Published : Nov 26, 2020, 5:28 PM IST

മുംബൈ: 2008ൽ ഇതേ ദിവസമായിരുന്നു കടൽ മാർഗമെത്തിയ പാക് ഭീകരവാദികളുടെ ആക്രമണത്തിൽ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം വിറങ്ങലിച്ചത്. നാലുദിവസം നീണ്ടുനിന്ന ആക്രമണത്തിനൊടുവില്‍ വിദേശികൾ ഉൾപ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്, കൂടാതെ 300 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ദേശീയ സുരക്ഷ സംബന്ധിച്ച് കാതലായ മാറ്റങ്ങൾ കൊണ്ടുവരാനും പുതിയ പ്രതിരോധ മാർഗങ്ങൾ അവലംബിക്കാനും ഇന്ത്യയെ പ്രേരിപ്പിച്ചത് ഈ ആക്രമണ പരമ്പരയായിരുന്നു. പത്ത് ലഷ്കർ ഇ തയ്ബ ഭീകരവാദികൾ തിരക്കേറിയ സമയത്ത് മുംബൈ നഗരത്തിൽ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

ഒമ്പത് തീവ്രവാദികളും സുരക്ഷാ വിഭാഗവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. മുംബൈ ഭീകരവിരുദ്ധ സ്ക്വാഡ് മേധാവി ഹേമന്ത് കര്‍ക്കറെ, മലയാളിയായ എന്‍എസ്ജി കമാന്‍ഡോ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരും വീരമൃത്യു വരിച്ചു. മൂന്നു ദിവസം നീണ്ട ഓപ്പറേഷനോടുവില്‍ ഭീകരരെ കൊലപ്പെടുത്തുകയും അജ്മല്‍ കസബിനെ ജീവനോടെ പിടികൂടുകയും ചെയ്തു. കസബ് തങ്ങളുടെ പൗരനാണെന്ന് പാകിസ്ഥാന്‍ പിന്നീട് സമ്മതിച്ചു. കസബിനെ പിന്നീട് തൂക്കിലേറ്റി.

മുംബൈ പോലീസ് ആസ്ഥാനത്ത് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ ആദരാഞ്ജലി അർപ്പിച്ചു. സൗത്ത് മുംബൈയിലെ പോലീസ് ആസ്ഥാനത്ത് പുതുതായി നിർമ്മിച്ച സ്മാരകത്തിലാണ് പരിപാടി നടന്നത്. ഭീകരാക്രമണത്തിന്‍റെ പന്ത്രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോശ്യാരി, മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ്, ഡിജിപി സുബോദ് കുമാർ ജയ്‌സ്വാൾ, മുംബൈ പോലീസ് കമ്മീഷണർ പരം ബിർ സിംഗ്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. അവരുടെ ത്യാഗം കാലത്തിന്റെയും ചരിത്രത്തിന്‍റെയും ഓർമ്മയിൽ നിന്ന് ഒരിക്കലും മായ്ക്കപ്പെടില്ലെന്ന് മുംബൈ പൊലീസ് ട്വീറ്റ് ചെയ്തു.

26/11 മുംബൈ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആദരാഞ്ജലി അർപ്പിച്ചു. മുംബൈ 26/11 ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുകയും അവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും ചെയ്യുന്നു. ഈ ആക്രമണങ്ങളിൽ തീവ്രവാദികളെ നേരിട്ട ധീരരായ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഹൃദയംഗമമായ ആദരാഞ്ജലികൾ. നിങ്ങളുടെ ധൈര്യത്തിനും ത്യാഗത്തിനും രാഷ്ട്രം എപ്പോഴും നന്ദിയുള്ളവരായിരിക്കുമെന്നും അമിത്ഷാ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.

ABOUT THE AUTHOR

...view details