കേരളം

kerala

ETV Bharat / bharat

ലഖിംപൂർ ഖേരിയിൽ കർഷക നേതാക്കളുടെ യോഗം ഇന്ന് - ലഖിംപൂർ ഖേരി കർഷക ഹത്യ

കേസിൽ വേഗത്തിലുള്ള വിചാരണ ആവശ്യപ്പെട്ട് കർഷക യൂണിയൻ അംഗങ്ങൾ പ്രാദേശിക അധികാരികളെ കാണുമെന്നും റിപ്പോർട്ടുകളുണ്ട്.

Famers meet in Lakhimpur Kheri today to decide next move  Lakhimpur Kheri  MoS for Home Ajay Mishra Teni  Ashish Mishra is the main accused  Famers meet in Lakhimpur Kheri  ലഖിംപൂർ ഖേരി കർഷക ഹത്യ  കർഷക നേതാക്കളുടെ യോഗം രാകേഷ് ടികായത്
ലഖിംപൂർ ഖേരിയിൽ കർഷക നേതാക്കളുടെ യോഗം ഇന്ന്

By

Published : May 5, 2022, 10:20 AM IST

ലഖിംപൂർ ഖേരി (യുപി): പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള 25 കർഷക യൂണിയനുകളുടെ പ്രതിനിധികളും ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്തും ലഖിംപൂർ ഖേരിയിൽ യോഗം ചേരും. യോഗത്തിൽ ലഖിംപൂർ കർഷകഹത്യക്കെതിരായ സമര പരിപാടികളുടെ അടുത്ത നീക്കം സംബന്ധിച്ച് ചർച്ചയാകും. കേസിൽ വേഗത്തിലുള്ള വിചാരണ ആവശ്യപ്പെട്ട് കർഷക യൂണിയൻ അംഗങ്ങൾ പ്രാദേശിക അധികാരികളെ കാണുമെന്നും റിപ്പോർട്ടുകളുണ്ട്.

വിഷയത്തിൽ നടപടിയെടുക്കുമെന്ന് കർഷകർ ഉറപ്പുനൽകിയിട്ടും ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര തേനി ഇപ്പോഴും സ്ഥാനത്ത് തുടരുകയാണ്. നാല് കർഷകരെയും ഒരു മാധ്യമ പ്രവർത്തകനെയും കൊലപ്പെടുത്തിയ കേസിൽ അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര മുഖ്യപ്രതിയാണ് എന്നും കർഷക നേതാക്കൾ പറയുന്നു.

മൂന്ന് ബിജെപി പ്രവർത്തകരെ തല്ലിക്കൊന്നുവെന്ന് ആരോപിച്ച് ജയിലിൽ കഴിയുന്ന കർഷകരെ പിന്തുണയ്ക്കാൻ നാല് സംസ്ഥാനങ്ങളിലെ കർഷക യൂണിയൻ നേതാക്കൾ ഖേരിയിൽ ഒത്തുകൂടും. മന്ത്രിയുടെ മകനെതിരായ മൊഴി മാറ്റാൻ ഉദ്യോഗസ്ഥർ അവർക്കുമേൽ ജയിലിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. വിഷയത്തിൽ രാകേഷ് ടികായത്തും മറ്റ് കർഷക സംഘടന പ്രതിനിധികളും ജില്ല മജിസ്ട്രേറ്റുമായും പൊലീസ് മേധാവിയുമായും കൂടിക്കാഴ്‌ച നടത്തുമെന്ന് ഖേരി കോടതിയിൽ കർഷകരെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ ഹർജീത് സിങ് പറഞ്ഞു.

സാക്ഷികൾക്ക് നേരെ ഇതിനകം രണ്ട് ആക്രമണങ്ങൾ നടന്നിട്ടുണ്ട്‌. എഫ്ഐആർ നൽകിയിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ലഖിംപൂർ ഖേരി കർഷക ഹത്യയുടെ സാക്ഷികൾക്ക് അടിയന്തര സുരക്ഷ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നുവെന്ന് ഷാജഹാൻപൂരിലെ കർഷക യൂണിയൻ ജില്ല പ്രസിഡന്‍റ് മഞ്ജീത് ധലിവാൾ പറഞ്ഞു.

ABOUT THE AUTHOR

...view details