കേരളം

kerala

ETV Bharat / bharat

ദേശാടന പക്ഷികള്‍ കുറഞ്ഞു, ചില്‍ക്ക തടാകത്തിലെ കാഴ്‌ചകൾക്ക് മങ്ങലേറ്റു| video - chilika lagoon news

ദേശാടന പക്ഷികൾ വിരുന്നെത്തുന്ന ചില്‍ക്ക തടാകത്തിലെ കാഴ്‌ചകൾ അതിമനോഹരമാണ്. ഏഷ്യയിലെ ഏറ്റവും വലിയ ഉപ്പുവെള്ള തടാകമായ ചിലിക്ക തടാകം സന്ദർശിക്കുന്ന ദേശാടന പക്ഷികളുടെ എണ്ണം ഇപ്പോൾ ഗണ്യമായി കുറയുകയാണെന്നാണ് പഠനം.

fall of lakhs of migratory birds at chilika lagoon  ചിലിക്ക തടാകത്തില്‍ ദേശാടന പക്ഷികള്‍ കുറയുന്നു
ചിലിക്ക തടാകത്തിലെത്തുന്ന ദേശാടന പക്ഷികളുടെ എണ്ണത്തില്‍ ലക്ഷങ്ങളുടെ കുറവ്‌

By

Published : Jan 5, 2022, 1:49 PM IST

Updated : Jan 5, 2022, 7:48 PM IST

ഭുവനേശ്വർ: ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തെ വലിയ ലഗൂണുമാണ് ഒഡിഷ സംസ്ഥാനത്ത് ബംഗാൾ ഉൾക്കടലിനോട് ചേർന്ന് കിടക്കുന്ന ചില്‍ക്ക തടാകം. പുരി, ഖുർദ, ഖഞ്ജാം ജില്ലകളിലേക്ക് വ്യാപിച്ചു കിടക്കുന്ന ലവണ തടാകം സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം കൂടിയാണ്. കാരണം ദേശാടന പക്ഷികൾ വിരുന്നെത്തുന്ന ചില്‍ക്ക തടാകത്തിലെ കാഴ്‌ചകൾ അതിമനോഹരമാണ്.

ദേശാടന പക്ഷികള്‍ കുറഞ്ഞു, ചില്‍ക്ക തടാകത്തിലെ കാഴ്‌ചയ്ക്ക് മങ്ങലേറ്റു| video

ഏഷ്യയിലെ ഏറ്റവും വലിയ ഉപ്പുവെള്ള തടാകമായ ചിലിക്ക തടാകം സന്ദർശിക്കുന്ന ദേശാടന പക്ഷികളുടെ എണ്ണം ഇപ്പോൾ ഗണ്യമായി കുറയുകയാണെന്നാണ് പഠനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ദേശാടന പക്ഷികളുടെ എണ്ണത്തില്‍ ലക്ഷത്തിലധികം കുറവാണ് വന്നത്‌. ചൊവ്വാഴ്‌ച നടന്ന ചില്‍ക്ക വന്യജീവി ഡിവിഷനിലെ പക്ഷികളുടെ വാർഷിക കണക്കെടുപ്പിലാണ്‌ എണ്ണത്തിലെ കുറവ്‌ വ്യക്തമായത്‌.

ഏകദേശം 1,100 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ള തടാകത്തില്‍ നടത്തിയ കണക്കെടുപ്പിലെ കണ്ടെത്തൽ അനുസരിച്ച്, ഈ സീസണിൽ 183 ഇനങ്ങളിൽ പെട്ട 10,74,173 പക്ഷികൾ ചില്‍ക്ക ലഗൂണിലെത്തി. ഇതില്‍ ഏറ്റവും കൂടുതൽ 97 ഇനങ്ങളിൽ പെട്ട 3,58,889 പക്ഷികൾ നളബാന സന്ദർശിച്ചു. കഴിഞ്ഞ സീസണിലെ പക്ഷി സെൻസസ് റിപ്പോർട്ട് പ്രകാരം 190 ഇനങ്ങളിൽ പെട്ട 12, 42, 826 പക്ഷികളെയാണ് കണക്കാക്കിയത്.

അതിനാൽ, ലഗൂണിൽ ഈ വർഷം ഏകദേശം 1,68,653 അതിഥി പക്ഷികളുടെ കുറവുണ്ടായി. 105 വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന 21 സംഘങ്ങളാണ് വളർത്തു പക്ഷികളുടെയും ദേശാടന പക്ഷികളുടെയും കണക്കെടുപ്പ്‌ നടത്തുന്നത്‌. ചൊവ്വാഴ്‌ച രാവിലെ ആറുമണിക്ക് ആരംഭിച്ച കണക്കെടുപ്പ്‌ ഉച്ചയ്ക്ക് 12 വരെ തുടർന്നു.

ചില്‍ക്ക ഡെവലപ്‌മെന്‍റ്‌ അതോറിറ്റി (സിഡിഎ), ബോംബെ നാച്വറൽ ഹിസ്‌റ്ററി സൊസൈറ്റി (ബിഎൻഎച്ച്എസ്), വൈൽഡ് ഒഡിഷ, ഫ്രോ വിത്ത് നേച്ചർ, എലിഫന്‍റ്‌ ട്രസ്‌റ്റ്‌ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്‌ധർ, വിവിധ സാമൂഹിക സംഘടനകളിലെ അംഗങ്ങൾ എന്നിവരും സർവേ സംഘത്തിൽ ഉൾപ്പെടുന്നു. സതപദ, രംഭ, ബാലുഗാവ്, താംഗി, ചിലിക്ക തുടങ്ങി അഞ്ച് റേഞ്ചുകളിലായാണ് സെൻസസ് നടന്നത്.

18 സംഘങ്ങൾ ഭൂപ്രദേശങ്ങളിലും മറ്റു സംഘങ്ങള്‍ ജലപ്രദേശങ്ങളിലും സർവേ പ്രവർത്തനങ്ങൾ നടത്തി.

ALSO READ:മരം മുറിച്ച് വിൽപന നടത്തിയെന്നാരോപണം; ജാർഖണ്ഡിൽ ഒരാളെ അടിച്ചുകൊന്ന് കത്തിച്ചു

Last Updated : Jan 5, 2022, 7:48 PM IST

ABOUT THE AUTHOR

...view details