ഹൈദരാബാദ്: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേരില്‍ വ്യാജ വെബ്‌സൈറ്റ് ആരംഭിച്ചതായി പരാതി. തങ്ങളുടെ പാര്‍ട്ടിയുടെ പേരില്‍ നിര്‍മിച്ച വ്യാജ വെബ്‌സൈറ്റിന്‍റെ പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട് ഹൈദരാബാദ് സൈബർ ക്രൈം സ്‌റ്റേഷനിൽ പ്രവര്‍ത്തകര്‍ പരാതി നല്‍കി. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു(Fake Website In Name Of Congress Workers Complained To Police).
കോണ്‍ഗ്രസിന്‍റെ പേരില്‍ വ്യാജ വെബ്‌സൈറ്റ്; പരാതിയുമായി പ്രവര്‍ത്തകര്‍ - സൈബര്‍ തട്ടിപ്പ് ഹൈദരാബാദ്
Congress In Hyderabad: ഹൈദരാബാദില്‍ വ്യാജ കോണ്‍ഗ്രസ് വെബ്‌സൈറ്റ്. സൈറ്റ് സൈബര്‍ തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കുന്നതായും പരാതി.
Fake Website In Name Of Congress Workers Complained To Police
Published : Jan 13, 2024, 5:30 PM IST
ഫണ്ട് ശേഖരിക്കുന്നതിനായാണ് ഇത്തരത്തില്‍ വ്യാജ വെബ്‌സൈറ്റ് നിര്‍മിക്കപ്പെട്ടതെന്ന് പൊലീസ് പറയുന്നു. വ്യാജ വെബ്‌സൈറ്റിലൂടെ സൈബര്‍ തട്ടിപ്പുകള്‍ നടക്കുന്നതായും പാര്‍ട്ടി പ്രവര്‍ത്തകര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നും പരാതിയില്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.