വാരാണസി:കൊവിഡ് വാക്സിനും പരിശോധന കിറ്റുകളും വ്യാജമായി നിര്‍മിച്ച് വില്‍ക്കുന്ന സംഘത്തെ സംസ്ഥാന സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് പിടികൂടി. രാകേഷ് തവാനി, സന്ദീപ് ശർമ, ഷംഷേർ, ലക്ഷ്യ ജാവ (ന്യൂഡൽഹി), അരുണേഷ് വിശ്വകര്‍മ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും നാല് കോടി വിലമതിക്കുന്ന ഉത്പന്നങ്ങളും അന്വേഷണ സംഘം കണ്ടെത്തി. വാരാണസിയില്‍ വച്ചാണ് ഇവര്‍ വാക്സിന്‍ നിര്‍മിച്ചിരുന്നത്.
കൊവിഡ് വാക്സിനും പരിശോധന കിറ്റും അനധികൃതമായി നിര്‍മിച്ച് വില്‍ക്കുന്ന സംഘം പിടിയില്‍ - വ്യാജ കൊവിഷീല്‍ഡ് വാക്സിന്‍ പിടിച്ചെടുത്തു
കൊവിഷീല്‍ഡ്, സീകോവ്-ഡി വാക്സിനുകളും പരിശോധന കിറ്റുകളുമാണ് സംഘം നിര്‍മിച്ചിരുന്നത്. ഇവരില്‍ നിന്നും വാക്സിന്‍ നിറക്കാന്‍ ഉപയോഗിക്കുന്ന ചെറിയ കുപ്പികളും ഇതിനായി ഉപയോഗിക്കുന്ന യന്ത്രങ്ങളും നിര്‍മാണം പൂര്‍ത്തിയാക്കിയ കിറ്റുകളും കണ്ടെത്തി
കൊവിഷീല്‍ഡ്, സീകോവ്-ഡി വാക്സിനുകളും പരിശോധന കിറ്റുകളുമാണ് സംഘം നിര്‍മിച്ചിരുന്നത്. ഇവരില്‍ നിന്നും വാക്സിന്‍ നിറക്കാന്‍ ഉപയോഗിക്കുന്ന ചെറിയ കുപ്പികളും ഇതിനായി ഉപയോഗിക്കുന്ന യന്ത്രങ്ങളും നിര്‍മാണം പൂര്‍ത്തിയാക്കിയ കിറ്റുകളും കണ്ടെത്തിയിട്ടുണ്ട്. സന്ദീപ് ശർമ്മ, ഷംഷേർ, അരുണേഷ് വിശ്വകര്‍മ എന്നിവര്‍ ചേര്‍ന്നാണ് വാക്സിന്‍ നിര്‍മിച്ചിരുന്നത്.
സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഇവര്‍ വ്യാജ മരുന്ന് വിറ്റിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഡല്‍ഹിക്കാരനായ ലക്ഷ്യ ജാവയാണ് വില്‍പനയ്ക്ക് നേതൃത്വം നല്‍കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.