വഡോദര: വ്യാജ മാർക്ക് ഷീറ്റുകളും സർട്ടിഫിക്കറ്റുകളും നിര്‍മിച്ച് നല്‍കുന്ന സംഘത്തിലെ മൂന്ന് പേര്‍ അറസ്റ്റില്‍. രാജ്യത്തെ പന്ത്രണ്ടോളം സര്‍വകലാശാലകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. കഴിഞ്ഞ എട്ട് വര്‍ഷമായി പ്രതികള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നുണ്ടെന്നും പത്താം ക്ലാസ് വിദ്യാഭ്യാസം പോലും ഇല്ലാത്തവരാണ് പ്രതികളെന്നും പൊലീസ് അറിയിച്ചു.
വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണം; മൂന്ന് പേര്‍ അറസ്റ്റില്‍ - സര്‍വകലാശാല വാര്‍ത്തകള്‍
രാജ്യത്തെ പന്ത്രണ്ടോളം സര്‍വകലാശാലകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു

വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം; മൂന്ന് പേര്‍ അറസ്റ്റില്‍
സംഘത്തില്‍ കൂടുതല്‍ ആളുകളുണ്ടെന്നും അവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. സര്‍വകലാശാലകളിലെ ഉദ്യോഗസ്ഥര്‍ക്ക് ഇവരുമായി ബന്ധമുണ്ടോയെന്നും പൊലീസിന് സംശയമുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചതുമായി ബന്ധപ്പെട്ട് നിരവധി കേസുകളില്‍ പ്രതിയായ ദിലീപ് മോഹിത് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്.