കേരളം

kerala

ETV Bharat / bharat

ആള്‍മാറാട്ടം നടത്തി ഗൂഗിള്‍ നോക്കി ചികിത്സ; വ്യാജ ഡോക്‌ടര്‍ അറസ്‌റ്റില്‍ - ഇന്നത്തെ പ്രധാന വാര്‍ത്ത

തഞ്ചാവൂര്‍ സ്വദേശിയായ ഡോക്‌ടര്‍ സെംബിയാന്‍റെ(35) പേരിലായിരുന്നു ഇതേ പേരുള്ള മറ്റൊരാള്‍ വ്യാജ ചികിത്സ നടത്തിയത്.

prescribe medicine with the help of google  fake doctor  fake doctor arrest in tamilnadu  fake doctor arrested  doctor Sembian  Tamil Nadu Medical Council  Indian Medical Council  latest news in tamilnadu  latest national news  latest news today  ആള്‍മാറാട്ടം നടത്തി ഗൂഗിള്‍ നോക്കി ചികിത്സ  ഗൂഗിള്‍ നോക്കി ചികിത്സ  വ്യാജ ഡോക്‌ടര്‍ അറസ്‌റ്റില്‍  തമിഴ്‌നാട്ടിലെ വ്യാജ ഡോക്‌ടര്‍  വ്യാജ ചികിത്സ  സെംബിയാന്‍  തമിഴ്‌നാട് മെഡിക്കല്‍ കൗണ്‍സിലില്‍  ചെന്നൈ  തമിഴ്‌നാട് ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത
ആള്‍മാറാട്ടം നടത്തി ഗൂഗിള്‍ നോക്കി ചികിത്സ; വ്യാജ ഡോക്‌ടര്‍ അറസ്‌റ്റില്‍

By

Published : Feb 11, 2023, 7:22 PM IST

ചെന്നൈ: ഗൂഗിളിന്‍റെ സഹായത്തോടെ രോഗികളെ ശുശ്രൂഷിക്കുകയും മരുന്ന് കുറിച്ച് നല്‍കുകയും ചെയ്‌ത വ്യാജ ഡോക്‌ടര്‍ പിടിയില്‍. തഞ്ചാവൂര്‍ സ്വദേശിയായ ഡോക്‌ടര്‍ സെംബിയാന്‍റെ(35) പേരിലായിരുന്നു ഇയാള്‍ വ്യാജ ചികിത്സ നടത്തിയത്. തമിഴ്‌നാട് മെഡിക്കല്‍ കൗണ്‍സിലിന്‍റെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്‌ത തന്‍റെ സര്‍ട്ടിഫിക്കറ്റ് മറ്റാരോ ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സെംബിയാന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതേ പേരുള്ള ഒരാള്‍ വ്യാജ ചികിത്സ നടത്തുന്നതായി പൊലീസ് കണ്ടെത്തിയത്.

തഞ്ചാവൂര്‍ ജില്ലയില്‍ നിന്നുമുള്ള പരാതിക്കാരന്‍ സെംബിയാന്‍, ഡല്‍ഹിയിലെ പ്രശസ്‌തമായ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്‌തുവരികയായിരുന്നു. 2013ല്‍ റഷ്യയില്‍ മെഡിക്കല്‍ കോഴ്‌സ്‌ പഠനം പൂര്‍ത്തിയാക്കിയ സെംബിയാന്‍ തമിഴ്‌നാട് മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്‌റ്റര്‍ ചെയ്‌തു. മെഡിക്കല്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിച്ച സെംബിയാന്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്‌റ്റര്‍ ചെയ്‌ത ശേഷം ഗുജറാത്തിലെ പല നഗരങ്ങളിലും ജോലി ചെയ്‌ത ശേഷമാണ് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിയ്‌ക്കായി പ്രവേശിച്ചത്.

പരാതി നല്‍കുവാനിടയായത് വെബ്‌സൈറ്റില്‍ നേരിട്ട പ്രശ്‌നം: അടുത്തിടെ സെബിയാന്‍ വിവാഹിതനായതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലേക്ക് തിരികെയെത്തി സ്ഥിര താമസമാക്കാന്‍ പദ്ധതിയിട്ടിരുന്നു. ഇതേതുടര്‍ന്ന്, ഇയാള്‍ മെഡിക്കല്‍ കൗണ്‍സിലിന്‍റെ വെബ്‌സൈറ്റില്‍ കയറി തന്‍റെ ഉപരി പഠനത്തിന്‍റെ സര്‍ട്ടിഫിക്കറ്റ് പല തവണ അപ്‌ലോഡ് ചെയ്യാന്‍ ശ്രമിച്ചുവെങ്കിലും തടസം നേരിട്ടു. തുടര്‍ന്ന് ഇയാള്‍ ആറുബക്കത്ത് സ്ഥിതി ചെയ്യുന്ന തമിഴ്‌നാട് മെഡിക്കല്‍ കൗണ്‍സില്‍ ഓഫിസില്‍ എത്തി സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാന്‍ നേരിട്ട തടസത്തെക്കുറിച്ച് അന്വേഷിച്ചു.

സംഭവത്തെ തുടര്‍ന്ന് ഇയാള്‍ മെഡിക്കല്‍ കൗണ്‍സിലിന് പരാതി നല്‍കി. പരാതി സ്വീകരിച്ച മെഡിക്കല്‍ കൗണ്‍സില്‍ അണ്ണാനഗര്‍ സൈബര്‍ ക്രൈം പൊലീസിനും ചെന്നൈ പൊലീസ് കമ്മിഷണര്‍ക്കും കേസ് കൈമാറി. തുടര്‍ന്ന്, പൊലീസ് ഇന്‍സ്‌പെക്‌ടര്‍ സതിദേവിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണമാരംഭിച്ചു.

അന്വേഷണത്തില്‍ മയിലാടുത്തുറൈയ് ജില്ലയിലുള്ള സെംബിയാന്‍(31) എന്ന് പേരുള്ള മറ്റെരു വ്യക്തിയാണ് തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. 2012ല്‍ പുതുക്കോട്ടയിലെ ഒരു സ്വകാര്യ കോളജില്‍ എയ്‌റോനോട്ടിക്കല്‍ എഞ്ചിനിയറിംഗ് പഠിച്ചതായിരുന്നു വ്യാജ ഡോക്‌ടര്‍. പഠിച്ച കോഴ്‌സിന് അനുസരിച്ച് ഇയാള്‍ക്ക് ജോലി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് 2017ല്‍ ഇയാള്‍ ചെന്നൈയിലെത്തി മൂന്ന് മാസത്തോളം ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്‌തിരുന്നു.

വ്യാജനായി ചമഞ്ഞത് കൂടുതല്‍ പണം സമ്പാദിക്കാന്‍: ശേഷം, ഇയാള്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ മാര്‍ക്കറ്റിങ് ജോലിയ്‌ക്കായി പ്രവേശിച്ചു. സ്വകാര്യ ഐടി കമ്പനികളും മറ്റ് വലിയ കമ്പനികളും സന്ദര്‍ശിച്ച് ആശുപത്രി നല്‍കുന്ന സേവനങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തി രോഗികളെ എത്തിക്കുക എന്നതായിരുന്നു ഇയാളുടെ ജോലി. മരുന്നുകളെക്കുറിച്ച് കൂടുതല്‍ അറിയുവാനിടയായതിനെ തുടര്‍ന്നും കൂടുതല്‍ പണം ലഭിക്കുമെന്നും മനസിലാക്കിയ ഇയാള്‍ മെഡിക്കല്‍ ഫീല്‍ഡ് തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചു.

അതിനായി ഇയാള്‍ ഡോക്‌ടറാകാന്‍ തീരുമാനിച്ചു. ഇതിനായി ഇയാള്‍ ഫസ്‌റ്റ് എയ്‌ഡ്, ഫയര്‍ ആന്‍റ് സേഫ്‌റ്റി, സ്‌കാന്‍ തുടങ്ങിയ വിഷയത്തില്‍ ഡിപ്ലോമ കോഴ്‌സുകള്‍ പഠിച്ചു. തുടര്‍ന്ന് ഇയാള്‍ തന്‍റെ പേരിന് സാമ്യമുള്ള ഡോക്‌ടര്‍മാരുടെ പേരുകള്‍ ഇന്‍റര്‍നെറ്റില്‍ തിരഞ്ഞു. ശേഷം, തഞ്ചാവൂരില്‍ തന്‍റെ അതേ പേരില്‍ ഒരു ഡോക്‌ടറുണ്ടെന്ന് കണ്ടെത്തിയ ഇയാള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തമിഴ്‌നാട് മെഡിക്കല്‍ കൗണ്‍സില്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്‌തു.

ഫോട്ടോഷോപ്പ് വഴി വ്യാജന്‍, യഥാര്‍ത്ഥ ഡോക്‌ടറുടെ പേരും ഫോട്ടോയും നീക്കം ചെയ്‌ത് തന്‍റെ വ്യജ സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്‌തു. ശേഷം വ്യാജ ഡോക്‌ടര്‍ നീലങ്കരൈയിലുള്ള ആസ്‌ട്ര, ശാന്തി തുടങ്ങിയ ആശുപത്രിയില്‍ ചികിത്സയും ആരംഭിച്ചു. കൊറോണ കാലത്ത് ഡോക്‌ടര്‍മാരുടെ ആവശ്യം ഏറിവന്നതിനാല്‍ ഇയാളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ അധികൃതര്‍ പരിശോധിച്ചിരുന്നില്ല.

കഴിഞ്ഞ മൂന്ന് മാസമായി ഇയാള്‍ താരാമണിയില്‍ സ്‌പാര്‍ക്ക് ഫാമിലി ക്ലിനിക്ക് എന്ന പേരില്‍ ഒരു ക്ലിനിക്കും ആരംഭിച്ചു. ചികിത്സയ്‌ക്കായി ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ഗൂഗിള്‍ നോക്കിയാണ് ഇയാള്‍ ചികിത്സ നല്‍കുന്നതെന്ന് രോഗികള്‍ പരാതി നല്‍കിയിരുന്നു. പരാതികളുടെ അടിസ്ഥാനത്തില്‍ പൊലീസ് വ്യാജ ഡോക്‌ടറെ അറസ്‌റ്റ് ചെയ്‌തു. ഇയാള്‍ക്ക് പിന്നില്‍ ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്.

ABOUT THE AUTHOR

...view details