കൊല്‍ക്കത്ത: കത്വ സബ് ഡിവിഷണല്‍ ആശുപത്രിയില്‍ കരാറുകാരന്‍ വ്യാജബില്ലുകള്‍ ഹാജാരാക്കി വന്‍ തുക തട്ടിയെടുത്തതായി പരാതി. ആരോഗ്യ കേന്ദ്രത്തിലേക്ക് ആവശ്യമായ വിവിധ സാധനങ്ങള്‍ എത്തിക്കുന്നതിന്‍റെ മറവിലാണ് തട്ടിപ്പ് നടന്നത്. ബിരിയാണിക്ക് മൂന്ന് ലക്ഷം രൂപ വരുന്ന ബില്ലുള്‍പ്പടെ 81 വ്യാജ ബില്ലുകളാണ് പുതുതായി ചുമതലയേറ്റ ആശുപത്രി സൂപ്രണ്ട് സൗവിക് ആലം കണ്ടെത്തിയത്.
ഒരു ബിരിയാണിയുടെ വില മൂന്ന് ലക്ഷം! വ്യാജ ബില്ല് ഉണ്ടാക്കി കരാറുകാരൻ തട്ടിയെടുത്തത് 3 കോടി രൂപ
പശ്ചിമബംഗാളിലെ കത്വ സബ് ഡിവിഷണല്‍ ആശുപത്രിയിലേക്ക് വിവിധ സാധനങ്ങള്‍ കൈമാറുന്ന കരാറുകാരനാണ് വ്യാജബില്ലുകള്‍ കൈമാറി തട്ടിപ്പ് നടത്തിയത്
ആശുപത്രിയിലെ ചില ബില്ലുകളുടെ തുക കെട്ടിക്കിടക്കുന്നത് പരിശോധിച്ചപ്പോഴാണ് വ്യാജ ബില്ലുകള്‍ സൂപ്രണ്ടിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. ഫര്‍ണീച്ചറുകള്‍ വാങ്ങിയത് മുതല്‍ ഫാര്‍മസിയിലെ ബില്ലുകളുള്‍പ്പടെ 3 കോടി രൂപയുടെ തട്ടിപ്പാണ് പരിശോധനയില്‍ കണ്ടെത്തിയത്. കിംഗ് ഘുഷ് ഘോഷ് എന്ന കരാറുകാരനാണ് ആശുപത്രിയിലേക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിച്ചിരുനനതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ജില്ല ആരോഗ്യ വകുപ്പാണ് സംഭവത്തില്‍ തട്ടിപ്പ് സ്ഥിരീകരിച്ചത്. വ്യാജ ബില്ലുകളില്‍ ഒപ്പിട്ട ആരോഗ്യപ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളള്‍ അറിയിച്ചു. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.