കേരളം

kerala

ETV Bharat / bharat

കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി - വാക്സിൻ

പൊതു ജനങ്ങളുടെ പണമുപയോഗിച്ച് വാക്സിൻ കമ്പനികൾ വാക്സിൻ നിർമിച്ച് ഉയർന്ന വിലക്ക് ജനങ്ങൾക്ക് വിൽക്കുന്നുവെന്ന് രാഹുൽ ഗാന്ധി

കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി Rahul attacks modi Rahul attacks centre Rahul on vaccine price കേന്ദ്ര സർക്കാർ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വാക്സിൻ കൊവിഡ്Rahul attacks modi Rahul attacks centre Rahul on vaccine price കേന്ദ്ര സർക്കാർ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വാക്സിൻ കൊവിഡ്
കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി

By

Published : Apr 28, 2021, 7:26 PM IST

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പൊതു ജനങ്ങളുടെ പണമുപയോഗിച്ച് വാക്സിൻ കമ്പനികൾ വാക്സിൻ നിർമിച്ച് ഉയർന്ന വിലക്ക് ജനങ്ങൾക്ക് വിൽക്കുന്നുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

ലോകത്ത് മറ്റൊരിടത്തും ഇത്രയും ഉയർന്ന വിലയ്ക്ക് വാക്സിനുകൾ വിൽക്കുന്നില്ലെന്ന് പറഞ്ഞ രാഹുൽ ഗാന്ധി മോദി സർക്കാർ സുഹൃത്തുക്കൾക്കായി ആളുകളെ കൊള്ളയടിക്കുകയാണെന്ന് കുറ്റപ്പെടുത്തി. തൊഴിൽ, വികസനം എന്നിവ പോലെ, കൊവിഡിനെ സംബന്ധിച്ച യഥാർത്ഥ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ കേന്ദ്രസർക്കാർ അനുവദിക്കുന്നില്ലെന്നും സർക്കാരിന് വൈറസിനെ നിയന്ത്രിക്കാനായില്ലെങ്കിലും വൈറസിനെ കുറിച്ചുള്ള സത്യം നിയന്ത്രിക്കാൻ കഴിഞ്ഞുവെന്നും രാഹുൽ ഗാന്ധി തിങ്കളാഴ്ച ആരോപിച്ചിരുന്നു.

ABOUT THE AUTHOR

...view details