ന്യൂഡല്‍ഹി: തത്സമയ സ്ട്രീമിങ് സേവനം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി തത്സമയ പ്രക്ഷേപണത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം ഒന്നിലധികമാക്കി ഇന്‍സ്റ്റഗ്രാം. ഉപഭോക്താക്കളുടെ അഭ്യര്‍ഥന മാനിച്ചാണ് ഫെയ്സ്ബുക്ക് ഉടമസ്ഥതയിലുള്ള കമ്പനി ലൈവ് റൂം എന്ന ആശയം അവതരിപ്പിച്ചിരിക്കുന്നത്. മുന്‍പ് ഒരു തത്സമയ സെഷനിൽ ഒരു അതിഥിയെ മാത്രമേ ഇന്‍സ്റ്റഗ്രാം അനുവദിച്ചിരുന്നുള്ളൂ. എന്നാല്‍ പുതിയ സംവിധാനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ക്രിയാത്മകമായ അവസരങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി അധികൃതര്‍ പറയുന്നു.
ഇന്‍സ്റ്റഗ്രാമില്‍ ലൈവ് റൂം സേവനം സാധ്യമാക്കി ഫെയ്സ്ബുക്ക്
ഉപഭോക്താക്കളുടെ അഭ്യര്‍ഥന മാനിച്ചാണ് ഫെയ്സ്ബുക്ക് ഉടമസ്ഥതയിലുള്ള കമ്പനി ലൈവ് റൂം എന്ന ആശയം അവതരിപ്പിച്ചിരിക്കുന്നത്
ഇന്‍സ്റ്റഗ്രാമില്‍ ലൈവ് റൂം സേവനം സാധ്യമാക്കി ഫെയ്സ്ബുക്ക്
ലൈവ് റൂമുകള്‍ ഉപയോഗിച്ച് കാഴ്ചക്കാർക്ക് ഹോസ്റ്റുകൾക്കായി ബാഡ്ജുകൾ വാങ്ങാനും ഷോപ്പിംഗ്, ലൈവ് ഫണ്ട് ശേഖരണങ്ങൾ പോലുള്ള മറ്റ് സംവേദനാത്മക സവിശേഷതകൾ ഉപയോഗിക്കാനും കഴിയും. 2019 മാർച്ചിൽ ‘ചെക്ക് ഔട്ട് ഓൺ ഇൻസ്റ്റാഗ്രാം’ എന്ന സേവനം അവതരിപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയ വഴിയുള്ള ഷോപ്പിംഗ് ഇൻസ്റ്റാഗ്രാം പ്രസിദ്ധമാക്കിയിരുന്നു.