കേരളം

kerala

ETV Bharat / bharat

ഏഴു മണിക്കൂറിന് ശേഷം തടസം നീങ്ങി; വാട്സ്ആപ്പും ഫേസ്ബുക്കും സജീവം - ഫേസ്ബുക്ക് തടസം നേരിട്ടു

ഇന്നലെ രാത്രി 9 മണിക്ക് ശേഷമാണ് ഫേസ്ബുക്ക് ശൃംഖലയിലെ ആപ്പുകളെല്ലാം പ്രവർത്തനരഹിതമായത്

Facebook  Facebook, Instagram, WhatsApp coming back  Instagram  WhatsApp  ഫേസ്ബുക്ക് തടസം നേരിട്ടു  സാമൂഹിക മാധ്യമങ്ങള്‍
സാമൂഹിക മാധ്യമങ്ങള്‍

By

Published : Oct 5, 2021, 6:48 AM IST

Updated : Oct 5, 2021, 7:01 AM IST

ന്യൂഡൽഹി:സാമൂഹിക മാധ്യമങ്ങളിൽ ഇന്നലെ രാത്രി മുതൽ നേരിട്ട പ്രതിസന്ധി പരിഹരിച്ചു. ഫേസ്ബുക്ക് വാട്സ് ആപ്പ്, ഇൻസ്റ്റാഗ്രാം സേവനങ്ങള്‍ക്ക് ഇന്നലെ രാത്രി മുതൽ നേരിട്ട തടസമാണ് പരിഹരിച്ചത്. സേവനങ്ങള്‍ പുനഃരാംരഭിച്ചന്നും. ഉപഭോക്താക്കള്‍ നേരിട്ട ബുദ്ധിമുട്ടിൽ ക്ഷമചോദിക്കുന്നതായും ഫേസ്ബുക്ക് അറിയിച്ചു. എന്നാൽ സേവന തടസത്തിന്‍റെ കാരണം ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടില്ല.

ഇന്നലെ രാത്രി 9 മണിക്ക് ശേഷമാണ് ഫേസ്ബുക്ക് ശൃംഖലയിലെ ആപ്പുകളെല്ലാം പ്രവർത്തന രഹിതമായത്. തുടർന്ന് ആപ്ലിക്കേഷനുകൾ പ്രവർത്തന രഹിതമാണെന്ന് സേവനദാതക്കള്‍ തന്നെ സ്ഥിരീകരിച്ചു. ചില സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തനങ്ങളില്‍ തടസം നേരിട്ടതായി ഫേസ്ബുക്കും, തടസം നേരിട്ടുന്നുണ്ടെന്ന് വാട്സ് ആപ്പും ട്വീറ്റ് ചെയ്തു.ഏഴ് മണിക്കൂറിന് ശേഷം പുലർച്ചെ നാലുമണിയോടെയാണ് പ്രതിസന്ധി പൂർണമായും പരിഹരിച്ചത്.

തടസം നേരിട്ടതോടെ ഫേസ്ബുക്കിന്‍റെ ഓഹരി വിലയില്‍ അഞ്ച് ശതമാനം ഇടിവ് നേരിട്ടു. ഫേസ്ബുക്ക് കമ്പനിയുടെ ആഭ്യന്തര പ്രശ്‌നങ്ങളാണ് തടസം നേരിടാന്‍ കാരണമായതെന്നും അട്ടിമറി സാധ്യത നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും സാങ്കേതിക വിദഗ്‌ധര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ തടസത്തിന്‍റെ യഥാര്‍ഥ കാരണം ഫേസ്ബുക്ക് ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല.

Last Updated : Oct 5, 2021, 7:01 AM IST

ABOUT THE AUTHOR

...view details