ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാവുമ്പോള്‍ കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്ത് ജനങ്ങള്‍ക്കാവശ്യമായ വാക്‌സിന്‍ സ്റ്റോക്ക് ഇല്ലാതിരിക്കെ വാക്‌സിന്‍ കയറ്റുമതി ചെയ്യുന്നതിനാണ് കേന്ദ്രത്തിനെതിരെ പ്രിയങ്കയുടെ വിമര്‍ശനം. നിലവിലെ സ്ഥിതി 70 വര്‍ഷത്തെ പ്രയത്നത്തെ ഇല്ലാതാക്കുന്നതാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
വാക്‌സിന്‍ കയറ്റുമതിയില്‍ നിന്ന് വാക്‌സിന്‍ ഇറക്കുമതിയിലേക്ക് എത്താന്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുകയാണെന്നും ഇത് 70 വര്‍ഷത്തെ സര്‍ക്കാറിന്‍റെ പരിശ്രമങ്ങളെ ഇല്ലാതാക്കുന്നതാണെന്നും പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്‌തു. 70 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തെ എടുത്തുകാട്ടുകയായിരുന്നു പ്രിയങ്ക ഗാന്ധി.