ബെംഗളൂരു: കർണാടകയിലെ യാദ്‌ഗിരി ജില്ലയില്‍ വന്‍ സ്ഫോടക വസ്തുക്കള്‍ പിടികൂടി. സുരപുര താലൂക്കിനടുത്തുള്ള ക്വാറിയിൽ നിന്നാണ് 25 കിലോഗ്രാം ഭാരമുള്ള ജെലാറ്റിൻ സ്റ്റിക്കുകൾ ഉൾപ്പെടെയുള്ള സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തത്. ആഭ്യന്തര സുരക്ഷാ വിഭാഗത്തിലെ പൊലീസ് ഉദ്യോഗസ്ഥരുടെ സംഘമാണ് സ്‌ഫോടകവസ്തുക്കൾ പിടിച്ചെടുത്തത്.
കര്‍ണാടകയിലെ ക്വാറിയില്‍ നിന്ന് വന്‍ സ്ഫോടക വസ്തുക്കള്‍ പിടികൂടി - ക്വാറി
ആഭ്യന്തര സുരക്ഷാ വിഭാഗത്തിലെ പൊലീസ് ഉദ്യോഗസ്ഥരുടെ സംഘമാണ് സ്‌ഫോടകവസ്തുക്കൾ പിടിച്ചെടുത്തത്
കര്‍ണാടകയിലെ ക്വാറിയില്‍ വന്‍ സ്ഫോടക വസ്തുക്കള്‍ പിടികൂടി
ക്വാറി മാനേജർ ആനന്ദ റെഡ്ഡി, ഡ്രൈവർ മൗലാലി മഹബൂസാബ് ബന്നതി എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരുടെ വാഹനവും പിടിച്ചെടുത്തു. മുദ്ദെബിഹാലില്‍ നിന്നുള്ള രാഷ്ട്രീയ നേതാവ് എസ്എസ്‌പി പാട്ടീലിന്‍റെ സഹോദരന്‍ ശാന്ത ഗൗഡ നാദധള്ളിയുടെ ഉടമസ്ഥതയിലുള്ളതാണ് ക്വാറി എന്നാണ് ലഭിക്കുന്ന വിവരം. പൊലീസ് സൂപ്രണ്ട് ഋഷികേശ് ഭഗവാൻ സോനവാനെ ക്വാറി സന്ദർശിച്ചു.