നക്‌സല്‍ കേന്ദ്രത്തില്‍ നിന്നും സ്‌ഫോടകവസ്‌തുക്കള്‍ കണ്ടെടുത്തു - naxal raid news
ബോംബ് നിര്‍മാണ സാമഗ്രികളും വെടിമരുന്നും ഉള്‍പ്പെടെയാണ് ഭര്‍നോളി വനമേഖലയിലെ നക്‌സല്‍ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത്

കമാന്‍ഡോ
ഗോണ്ടിയ: മഹാരാഷ്‌ട്രയിലെ ഭര്‍നോളി വനമേഖലയിലെ നക്‌സല്‍ ഒളിത്താവളത്തില്‍ നിന്നും സ്‌ഫോടകവസ്‌തുക്കള്‍ കണ്ടെടുത്തു. സി-60 കമാന്‍ഡോസും ബോംബ് സ്‌ക്വാഡും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്‌ഫോടകവസ്‌തുക്കള്‍ പിടികൂടിയത്. ബോംബ് നിര്‍മാണ സാമഗ്രികളാണ് പിടികൂടിയത്. വന്‍തോതില്‍ വെടിമരുന്ന്, ആണി ഗ്ലാസ്, വയര്‍ എന്നിവ ഉള്‍പ്പെടെയാണ് പിടികൂടിയതെന്ന് എഎസ്‌പി അതുല്‍ കുല്‍ക്കര്‍ണി പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.