മുംബൈ: പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ സ്‌ഫോടക വസ്തു നിറച്ച കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. നിർത്തിയിട്ടിരുന്ന കാറില്‍ നിന്ന് 20 ജലാസ്റ്റിന്‍ സ്റ്റിക്കുകള്‍ പൊലീസ് കണ്ടെടുത്തു. ബോംബ് സ്‌ക്വാഡ് പരിശോധന തുടങ്ങിയതായി പൊലീസ് പറഞ്ഞു. മുകേഷ് അംബാനിയുടെ വസതിയായ ആന്റിലയ്ക്ക് പുറത്ത് കാര്‍ നിര്‍ത്തിയിട്ടിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് ബോംബ് സ്‌ക്വാഡിനെ അറിയിക്കുകയായിരുന്നു.
അംബാനിയുടെ വീടിന് മുന്നില്‍ സ്‌ഫോടകവസ്‌തു നിറച്ച കാര്‍ - mukesh
നിർത്തിയിട്ടിരുന്ന കാറില്‍ നിന്ന് 20 ജലാസ്റ്റിന്‍ സ്റ്റിക്കുകള്‍ പൊലീസ് കണ്ടെടുത്തു
അംബാനിയുടെ വീടിന് മുന്നില്‍ സ്‌ഫോടകവസ്‌തു നിറച്ച കാര്‍
ഗാംദേവി പൊലീസ് സ്‌റ്റേഷന്‍റെ പരിധിയില്‍ ഇന്ന് വൈകീട്ട് കാര്‍മിഷേല്‍ റോഡിലാണ് സംശയാസ്പദമായ രീതിയില്‍ വാഹനം കണ്ടെത്തിയതെന്ന് മുംബൈ ഡി.സി.പി ചൈതന്യ എസ് പറഞ്ഞു. ഉടന്‍ തന്നെ ബോംബ് സ്‌ക്വാഡും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.