ചിറ്റൂർ (ആന്ധ്രാപ്രദേശ്): ആന്ധ്രാപ്രദേശിൽ പൊലീസ് സ്റ്റേഷൻ വളപ്പിലുണ്ടായ സ്‌ഫോടനത്തിൽ എഎസ്ഐക്ക് നിസാര പരിക്ക്. ചിറ്റൂർ ജില്ലയിലെ ഗംഗാധര നെല്ലൂർ പൊലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ എഎസ്ഐ ആഞ്ജനേയലു റെഡ്ഡിക്കാണ് പരിക്കേറ്റത്. ശനിയാഴ്‌ച(ഒക്‌ടോബര്‍ 8) പുലർച്ചെയാണ് സ്‌ഫോടനമുണ്ടായത്. എഎസ്ഐയും ഒരു കോൺസ്റ്റബിളും മാത്രമാണ് സ്ഫോടന സമയത്ത് സ്റ്റേഷനിൽ ഉണ്ടായിരുന്നത്.
പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ച സ്‌ഫോടക വസ്‌തുക്കൾ പൊട്ടിത്തെറിച്ചു; എഎസ്ഐക്ക് പരിക്ക് - പൊലീസ് സ്റ്റേഷൻ സ്‌ഫോടനം
2018ൽ പിടികൂടി പൊലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ച സ്‌ഫോടക വസ്‌തുക്കൾ ആണ് പൊട്ടിത്തെറിച്ചത്. എഎസ്ഐയുടെ പരിക്ക് ഗുരുതരമല്ല.
പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ച സ്‌ഫോടക വസ്‌തുക്കൾ പൊട്ടിത്തെറിച്ചു
2018ൽ പിടികൂടിയ സ്‌ഫോടക വസ്‌തുക്കൾ പൊലീസ് സ്റ്റേഷന്‍റെ പിൻഭാഗത്തുള്ള ആൽമരച്ചുവട്ടിൽ സൂക്ഷിച്ചിരുന്നു. കാലക്രമേണ ഇത് മാലിന്യങ്ങളും സിമന്‍റ് കോൺക്രീറ്റും കൊണ്ട് മൂടപ്പെട്ടു. ഇതാണ് ശനിയാഴ്‌ച പുലർച്ചെ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിൽ സ്റ്റേഷന്‍റെ ജനാലച്ചില്ലുകൾ തകർന്നുവീണു.
സ്ഫോടന ശബ്‌ദം കേട്ട പ്രദേശവാസികൾ പരിഭ്രാന്തരായി. ചിറ്റൂർ ഈസ്റ്റ് ഡിഎസ്‌പി സുധാകർ റെഡ്ഡി സ്റ്റേഷൻ പരിസരം പരിശോധിച്ച് വിശദാംശങ്ങൾ ശേഖരിച്ചു.
Last Updated : Oct 8, 2022, 9:30 PM IST