കേരളം

kerala

ETV Bharat / bharat

കൊവാക്സിന്‍റെ അടിയന്തര ഉപയോഗം; സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ അപേക്ഷ പരിഗണിക്കാൻ പ്രത്യേക യോഗം - കൊവിഡ് മരുന്ന്

വിദഗ്ധ സമിതി യോഗത്തിന്‍റെ തീരുമാനം ഡ്രഗ്‌സ് കൺട്രോളർക്കായിരിക്കും അയക്കുക.

Expert committee to consider SII  emergency approval for COVID-19 vaccine news  latest news on COVID-19 vaccine  സിറം ഇന്‍സ്റ്റിറ്റ്യൂട്ട്  കൊവാക്സിൻ  കൊവിഡ് മരുന്ന്  ഡ്രഗ്‌സ് കൺട്രോളർ
കൊവാക്സിന്‍റെ അടിയന്തര ഉപയോഗം; സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ അപേക്ഷ പരിഗണിക്കാൻ പ്രത്യേക യോഗം

By

Published : Dec 30, 2020, 5:53 PM IST

ന്യൂഡൽഹി:കൊവിഡ് വാക്സിന്‍റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയുള്ള സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ അപേക്ഷ പരിഗണിക്കാൻ വിദഗ്ധ സമിതി യോഗം ചേരുമെന്ന് ഡ്രഗ്‌സ് കൺട്രോളർ ഓഫ് ഇന്ത്യ. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ അപേക്ഷ മാത്രമെ പരിഗണിക്കുകയുള്ളുവെന്നും ഡിസിഐ അറിയിച്ചു. വിദഗ്ധ സമിതി യോഗത്തിന്‍റെ തീരുമാനം ഡ്രഗ്‌സ് കൺട്രോളർക്കായിരിക്കും അയക്കുക. ഈ ഓഫീസാണ് വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുക.

ചിമ്പാൻസി അഡെനോവൈറസ് പ്ലാറ്റ്‌ഫോമിലും പൂനെയിലെ എസ്‌ഐഐയുമാണ് കൊവിഷീൽഡ് നിർമ്മിക്കുന്നത്. അസ്ട്രാസെനെക്കയുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. മരുന്നിന്‍റെ രണ്ട്, മൂന്ന് ഘട്ടങ്ങളുടെ പരീക്ഷണങ്ങള്‍ക്ക് നേരത്തെ അനുമതി നല്‍കിയിരുന്നു. ഈ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് മരുന്നിന്‍റെ അടിയന്തര ഉപയോഗത്തിന് സിറം അനുമതി തേടിയത്.

അന്താരാഷ്ട്ര കമ്പനിയായ അസ്ട്രാസെനെക്ക, ഓക്‌സ്ഫോര്‍ഡ് സർവകലാശാല എന്നിവരും കൊവിഡ് മരുന്നിന്‍റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയിരുന്നു. ഇവയ്‌ക്കൊപ്പമാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ അപേക്ഷ. വാക്‌സിന്‍റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയ ആദ്യത്തെ തദ്ദേശ കമ്പനിയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഇവര്‍ വികസിപ്പിച്ച ChAdOx1 nCov-2019 എന്ന കൊവിഡ് പ്രതിരോധ മരുന്ന് 70 വയസിന് മുകളിൽ പ്രായമുള്ളവരിലും ശക്തമായ രോഗപ്രതിരോധത്തിന് കാരണമാകുമെന്ന് പൂനെ ആസ്ഥാനമായുള്ള കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം പൂനെയിലെ കമ്പനിയുടെ പാൻഡെമിക് ലെവൽ കേന്ദ്രം സന്ദർശിച്ചിരുന്നു. 2021 ജൂലൈയിൽ കേന്ദ്രസർക്കാർ 300-400 ദശലക്ഷം ഡോസുകൾ വാങ്ങാമെന്ന് സൂചനകൾ നൽകിയതായി എസ്‌ഐഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ അദാർ പൂനവല്ല പറഞ്ഞിരുന്നു. എസ്‌ഐ‌ഐ ഇതിനകം പ്രതിമാസം 40-50 ദശലക്ഷം ഡോസ് എന്ന കണക്കില്‍ വാക്സിൻ ഉൽ‌പാദിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ പ്രതിമാസം 100 ദശലക്ഷം ഡോസ് എന്ന തരത്തില്‍ ഉല്‍പ്പാദനം ഉയര്‍ത്താനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

ABOUT THE AUTHOR

...view details