ന്യൂഡല്‍ഹി: അയോഗ്യയാക്കപ്പെട്ട മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ലോക്‌സഭാംഗം മഹുവ മൊയ്ത്രയോട് ഉടന്‍ ഔദ്യോഗിക വസതിയൊഴിയാന്‍ നിര്‍ദ്ദേശിച്ച് ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്സ്(Directorate of Estates). കേന്ദ്ര നഗരകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞമാസമാണ് മൊയ്ത്രയെ അയോഗ്യയാക്കിയത്(Mahua moitra eviction Notice).
പാര്‍ലമെന്‍റംഗം എന്ന നിലയില്‍ അനുവദിക്കപ്പെട്ട വസതിയൊഴിയാനാണ് നിര്‍ദ്ദേശം(mahua moitra served eviction notice to vacate govt bungalow). വ്യവസായിയായ ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് അനധികൃതമായി സമ്മാനങ്ങള്‍ സ്വീകരിച്ചെന്നും പാര്‍ലമെന്‍റ് വെബ്സൈറ്റിന്‍റെ ഐഡിയും പാസ് വേഡും കൈമാറി എന്നുമായിരുന്നു മൊയ്ത്രയ്ക്കെതിരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍. കൂടാതെ പാര്‍ലമെന്‍റില്‍ ചോദ്യം ചോദിക്കാന്‍ ഇവര്‍ കോഴ വാങ്ങിയെന്നും ആരോപണമുയര്‍ന്നു.
ഇതേ തുടര്‍ന്നാണ് അവരെ അയോഗ്യയാക്കിയത്. പാര്‍ലമെന്‍റില്‍ വിശദീകരണത്തിന് പോലും അവസരം നല്‍കാതെയാണ് തന്നെ പുറത്താക്കിയതെന്ന ആരോപണം മൊയ്ത്ര ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം മൊയ്ത്രയ്ക്ക് നോട്ടീസ് നല്‍കിയ ശേഷം ഉദ്യോഗസ്ഥര്‍ അവരെ ഒഴിപ്പിക്കാനായി നേരിട്ടെത്തി. ജനുവരി ഏഴിന് തന്നെ ഔദ്യോഗിക വസതി ഒഴിയണമെന്ന് മൊയ്ത്രയോട് നിര്‍ദ്ദേശിച്ചിരുന്നു. എന്ത് കൊണ്ട് വസതി ഒഴിയിന്നില്ലെന്ന കാരണം ബോധിപ്പിക്കാന്‍ ജനുവരി എട്ടിന് ആവശ്യപ്പെട്ടു. വീണ്ടും ജനുവരി പന്ത്രണ്ടിന് നോട്ടീസ് നല്‍കി.