ചെന്നൈ:അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ശിക്ഷ അനുഭവിച്ച ശേഷം ജയില്‍ മോചിതയായ വികെ ശശികല തമിഴ്‌നാട്ടിലേക്ക്. ബെംഗളൂരുവിലെ റിസോര്‍ട്ടില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ടു. അണികളും നേതാക്കളും ശശികലയെ അനുഗമിക്കുന്നുണ്ട്. അണ്ണാ ഡിഎംകെയുടെ കൊടിവച്ച വാഹനത്തിലാണ് യാത്ര.
വികെ ശശികല ബംഗളൂരുവില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക്; സംസ്ഥാനത്ത് കനത്ത സുരക്ഷ
ശശികല താമസിച്ചിരുന്ന ദേവനഹള്ളിയിലെ ഗോള്‍ഫ് ഷയര്‍ റിസോര്‍ട്ടില്‍ കന്നട ആക്ടിവിസ്റ്റ് സംഘടനകള്‍ പ്രതിഷേധം നടത്തി. റിസോര്‍ട്ടിന് പുറത്ത് സ്ഥാപിച്ച ശശികലയുടെ ബാനറുകള്‍ തീവച്ച് നശിപ്പിച്ചു
ശശികലയുടെ വരവ് തമിഴ്‌നാട്ടില്‍ വലിയ ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുമെന്ന് അണ്ണാ ഡി.എം.കെ. ഡി.ജി.പിക്ക് പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അണ്ണാ ഡിഎംകെ ആസ്ഥാനത്തും ജയ സ്‌മാരകത്തിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നിരവധി സ്ഥലങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയാണ് ശശികല ചെന്നൈയില്‍ എത്തുക. എന്നാല്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് പൊലീസ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിനിടെ ശശികല താമസിച്ചിരുന്ന ദേവനഹള്ളിയിലെ ഗോള്‍ഫ് ഷയര്‍ റിസോര്‍ട്ടില്‍ കന്നട ആക്ടിവിസ്റ്റ് സംഘടനകള്‍ പ്രതിഷേധം നടത്തി. റിസോര്‍ട്ടിന് പുറത്ത് സ്ഥാപിച്ച ശശികലയുടെ ബാനറുകള്‍ തീവച്ച് നശിപ്പിച്ചു.