ന്യൂഡൽഹി : രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി മുന്നേറ്റം പ്രവചിച്ച് നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോൾ ഫലങ്ങള്‍ പുറത്ത്. ആക്‌സിസ് മൈ ഇന്ത്യ, ടൈംസ് നൗ, റിപ്പബ്ലിക് ടിവി, ടിവി 9, ന്യൂസ് 18 തുടങ്ങിയവയുടെ എക്‌സിറ്റ് പോളുകളാണ് പുറത്തുവന്നത്. രാജസ്ഥാനിൽ ഭരണമാറ്റവും മധ്യപ്രദേശിൽ ഭരണ തുടർച്ചയുമാണ് പല എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്.
രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി ; അഞ്ച് സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത് - Exit Poll
Exit Poll 2023 : രാജസ്ഥാനിൽ ഭരണമാറ്റവും മധ്യപ്രദേശിൽ ഭരണ തുടർച്ചയുമാണ് പല എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്. രാജസ്ഥാനിൽ കോൺഗ്രസിനെ അട്ടിമറിച്ച് ബിജെപി അധികാരത്തിൽ വരുമെന്നാണ് ടൈംസ് നൗ, ന്യൂസ് 18 എന്നിവയുടെ എക്‌സിറ്റ് പോൾ പ്രവചനം.
Published : Nov 30, 2023, 6:16 PM IST
|Updated : Nov 30, 2023, 7:06 PM IST
രാജസ്ഥാനിൽ കോൺഗ്രസിനെ അട്ടിമറിച്ച് ബിജെപി അധികാരത്തിൽ വരുമെന്നാണ് ടൈംസ് നൗ, ന്യൂസ് 18 എന്നിവയുടെ എക്‌സിറ്റ് പോൾ പ്രവചനം. ബിജെപി 115 സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് കണക്കുകൂട്ടുന്ന ടൈംസ് നൗ 65 ഇടത്ത് മാത്രമാണ് കോൺഗ്രസിന് വിജയസാധ്യത കണക്കാക്കുന്നത്. അതേസമയം ന്യൂസ് 18 പുറത്തുവിട്ട എക്‌സിറ്റ് പോൾ റിപ്പോർട്ടിൽ ബിജെപിക്ക് 111 സീറ്റുകളും കോൺഗ്രസിന് 74 സീറ്റുകളുമാണ് പ്രവചിക്കുന്നത്.
മധ്യപ്രദേശിൽ ന്യൂസ് 18 റിപ്പബ്ലിക് ടിവി എന്നിവയുടെ എക്‌സിറ്റ് പോളുകളിലും ബിജെപിക്കാണ് മുൻതൂക്കം. റിപ്പബ്ലിക് ടിവിയുടെ എക്‌സിറ്റ് പോളിൽ ബിജെപിക്ക് 118 മുതൽ 130 വരെ സീറ്റ് പ്രവചിക്കുമ്പോൾ കോൺഗ്രസിന് 97 മുതൽ 107 സീറ്റ് വരെയാണ് പ്രവചിക്കുന്നത്. എന്നാൽ ന്യൂസ് 18 സർവേയിൽ കോൺഗ്രസിനാണ് നേരിയ മുൻതൂക്കം. കോൺഗ്രസിന് 113 എണ്ണം പ്രവചിക്കുന്ന എക്‌സിറ്റ് പോൾ ബിജെപിക്ക് 112 സീറ്റുകള്‍ പ്രവചിക്കുന്നു.
രാജസ്ഥാൻ | ബിജെപി | കോൺഗ്രസ് | മറ്റുള്ളവർ |
ടൈംസ് നൗ | 115 | 65 | |
ന്യൂസ് 18 | 111 | 74 | |
സീ ന്യൂസ് പോൾ സ്റ്റാർ | 100-110 | 90-100 | 5-15 |
ജാൻ കീ ബാത് | 100-122 | 62-85 | 14-15 |
പി-മാർക്യൂ | 105-125 | 69-91 | 5-15 |
ഇ ടി ജി | 108-128 | 56-72 | 13-21 |
മധ്യപ്രദേശ് | ബിജെപി | കോൺഗ്രസ് | മറ്റുള്ളവർ |
സീ ന്യൂസ് പോൾ സ്റ്റാർ | 106 | 116 | 0-6 |
ന്യൂസ് 18 | 112 | 113 | 5 |
ടിവി 9 | 111-121 | 106-116 | 0-06 |
റിപ്പബ്ലിക് ടിവി | 118-130 | 97-107 | 0-2 |
ടുഡേയ്‌സ് ചാണക്യ | 151 | 74 | 0 |
ഛത്തീസ്ഗഡ് | ബിജെപി | കോൺഗ്രസ് | മറ്റുള്ളവർ |
ടിവി 9 | 30-40 | 46-56 | 03-05 |
ഇന്ത്യാ ടുഡേ | 36-46 | 40-50 | 1-5 |
മട്രീസ് | 34-42 | 44-52 | 0-2 |
ടുഡേയ്‌സ് ചാണക്യ | 33 | 57 | 0 |
തെലങ്കാന | ബിആർഎസ് | കോൺഗ്രസ് | AIMIM | ബിജെപി |
സീ ന്യൂസ് പോൾ സ്റ്റാർ | 48-58 | 49-56 | 6-8 | 5-10 |
ന്യൂസ് 18 | 52 | 58 | 5 | 10 |
ടുഡേയ്‌സ് ചാണക്യ | 22–31 | 67–78 | 6–9 | |
ജൻ കി ബാത് | 40-55 | 48-64 | 4-7 | 7-13 |
ടുഡേയ്‌സ് ചാണക്യ |
മിസോറാം | എംഎൻഎഫ് | കോൺഗ്രസ് | ബിജെപി | ZPM |
ജൻ കി ബാത് | 10-14 | 5-9 | 0-2 | |
ഇന്ത്യ ടിവി | 14-18 | 8-10 | 0-2 | 12-16 |
TAGGED:
Exit Poll