ശ്രീനഗര്‍ :ജമ്മുകശ്‌മീരിലെ ഹരി സിംഗ് ഹൈ സ്‌ട്രീറ്റില്‍ സുരക്ഷാസേനയ്‌ക്ക് നേരെ ഗ്രനേഡ് ആക്രമണം. സംഭവത്തില്‍ മൂന്ന് പ്രദേശവാസികള്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.
രാഹുലിന്‍റെ സന്ദര്‍ശനത്തിന് പിന്നാലെ ജമ്മുവില്‍ ഗ്രനേഡ് ആക്രമണം ; ദൃശ്യങ്ങള്‍ ഇടിവി ഭാരതിന് - ഗ്രനേഡ് ആക്രമണം
സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായി അധികൃതര്‍
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ശ്രീനഗറിലെ പാര്‍ട്ടി ഓഫിസിലെത്തി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്‌ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് ആക്രമണമുണ്ടായത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ ഗാന്ധി കശ്‌മീരില്‍ എത്തിയത്.
പ്രതിദിനം ആയിരക്കണക്കിന് ആളുകള്‍ വന്ന് പോകുന്ന പ്രദേശമാണ് ഹരി സിംഗ് ഹൈ സ്‌ട്രീറ്റ്. ഇവിടെ ആക്രമണമുണ്ടായത് അതീവ ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.