കേരളം

kerala

ETV Bharat / bharat

മുതിർന്ന ബിജെപി നേതാവ് ചമൻ ലാൽ ഗുപ്ത അന്തരിച്ചു - ചമൻ ലാൽ ഗുപ്ത അന്തരിച്ചു

ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ ചമൻ ലാൽ ഗുപ്തയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

Ex-Union Minister died BJP leader Chaman Lal Gupta dies BJP leader died Chaman Lal Gupta dies ചമൻ ലാൽ ഗുപ്ത ചമൻ ലാൽ ഗുപ്ത അന്തരിച്ചു മുതിർന്ന ബിജെപി നേതാവ് ചമൻ ലാൽ ഗുപ്ത അന്തരിച്ചു
മുതിർന്ന ബിജെപി നേതാവ് ചമൻ ലാൽ ഗുപ്ത അന്തരിച്ചു

By

Published : May 18, 2021, 4:15 PM IST

ശ്രീനഗർ: മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ചമൻ ലാൽ ഗുപ്ത (87) അന്തരിച്ചു. ദീർഘനാളത്തെ അസുഖത്തെ തുടർന്ന് ഗാന്ധി നഗറിലെ വസതിയിൽ വച്ചാണ് അന്ത്യം. ചൊവ്വാഴ്ച പുലർച്ചെ 5.10 ഓടെ അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളാകുകയായിരുന്നു. മെയ് അഞ്ചിന് കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് നാരായണ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം വൈറസ് നെഗറ്റീവായതിനെ തുടർന്ന് ഞായറാഴ്ച ആശുപത്രി വിട്ടു.

Also Read:തമിഴ്​ സാഹിത്യകാരൻ കെ. രാജനാരായണ്‍ അന്തരിച്ചു

1934 ഏപ്രിൽ 13ന് ജമ്മുവിലാണ് ജനനം. 1972ൽ ജമ്മു കശ്മീർ നിയമസഭയിൽ അംഗമായതിനു ശേഷം അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതം നയിച്ചു. 2008-2014 ഇടയിൽ വീണ്ടും ജമ്മു കശ്മീർ നിയമസഭയിൽ അംഗമായി. 1996ൽ ഉദംപൂർ നിയോജകമണ്ഡലത്തിൽ നിന്ന് 11-ാമത് ലോക്സഭയിലേക്കും തുടർന്ന് 1998, 1999ൽ യഥാക്രമം 12,13 ലോക്സഭകളിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 1999 ഒക്ടോബർ 13നും 2001 സെപ്റ്റംബർ ഒന്നിനും ഇടയിൽ കേന്ദ്ര സഹമന്ത്രി, ആഭ്യന്തര വ്യോമയാന മന്ത്രാലയം, 2001 സെപ്റ്റംബർ ഒന്നു മുതൽ 2002 ജൂൺ 30 വരെ ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം, 2002 ജൂലൈ ഒന്ന് മുതൽ 2004 വരെ കേന്ദ്ര പ്രതിരോധ സഹമന്ത്രിയായും പ്രവർത്തിച്ചു. രണ്ടുതവണ ജമ്മു കശ്മീർ ബിജെപി പ്രസിഡന്‍റായ അദ്ദേഹം ഹിന്ദിയിൽ മൂന്ന് പുസ്തകങ്ങൾ രചിച്ചു. ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ ചമൻ ലാൽ ഗുപ്തയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

ABOUT THE AUTHOR

...view details