ബീജിങ് : ബീജിങ് ആസ്ഥാനമായ ബഹുമുഖ ഫണ്ടിങ് സ്ഥാപനമായ ഏഷ്യൻ ഇൻഫ്രാസ്ട്രക്‌ചർ ഇൻവെസ്‌റ്റ്‌മെന്‍റ് ബാങ്കിന്‍റെ (AIBB) വൈസ് പ്രസിഡന്‍റായി നിയമിതനായി റിസർവ് ബാങ്ക് മുൻ ഗവർണർ ഊർജിത് പട്ടേല്‍. ബാങ്ക് വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. എഐഐബിയുടെ സ്ഥാപക അംഗവും, ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വോട്ടിങ് വിഹിതമുള്ള രാജ്യവുമാണ് ഇന്ത്യ.
ചൈനയുടെ മുൻ ധനകാര്യ ഉപമന്ത്രി ജിൻ ലിഖുനാണ് ഇതിന്‍റെ തലവൻ. മൂന്ന് വർഷത്തെ കാലാവധിയുള്ള അഞ്ച് വൈസ് പ്രസിഡന്‍റുമാരിൽ ഒരാളായാണ് 58 കാരനായ പട്ടേൽ ചുമതലയേല്‍ക്കുന്നത്. അടുത്ത മാസം അദ്ദേഹം സ്ഥാനമേൽക്കുമെന്നാണ് സൂചന.