ചണ്ഡീഗഢ്: ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാറിലെ മുന്‍ പബ്ലിസിറ്റി അഡ്‌വൈസറായ ജയ് ഭഗവാന്‍ മിത്തല്‍ അറസ്റ്റില്‍. യൂട്യൂബ് ഗായകനും കൂടിയായ ജയ് ഭഗവാന്‍ മിത്തല്‍ റോക്കി മിത്തല്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ആറ് വര്‍ഷം മുന്‍പുള്ള കേസിലാണ് ഹരിയാന പൊലീസ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്. കമ്മീഷന്‍ ഏജന്‍റായ മുനിഷ് മിത്തലിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് അന്ന് നാട്ടുകാര്‍ റോഡ് തടഞ്ഞിരുന്നു. പ്രതിഷേധത്തില്‍ ജയ് ഭഗവാന്‍ മിത്തലും പങ്കെടുത്തിരുന്നു. അതേ സമയം വാഹനത്തില്‍ പോവുകയായിരുന്ന ജഡ്‌ജിയെ ഇയാള്‍ തടയുകയും ആക്രമിക്കുകയും ചെയ്‌തുവെന്നാണ് കേസ്. ജഡ്‌ജി നല്‍കിയ പരാതിയിലാണ് പൊലീസ് ജയ് ഭഗവാന്‍ മിത്തലിനെയും കൂടെയുള്ളവര്‍ക്കെതിരെയും കേസെടുത്തത്.
ഹരിയാനയില്‍ മുന്‍ പബ്ലിസിറ്റി അഡ്‌വൈസര്‍ അറസ്റ്റില്‍ - crime news
മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാറിലെ മുന്‍ പബ്ലിസിറ്റി അഡ്‌വൈസറായ ജയ് ഭഗവാന്‍ മിത്തലാണ് അറസ്റ്റിലായത്. ആറു വര്‍ഷം മുന്‍പ് ജഡ്‌ജിയെ തടയുകയും ആക്രമിക്കുകയും ചെയ്‌ത കേസിലാണ് അറസ്റ്റ്.
ഹരിയാനയില്‍ മുന്‍ പബ്ലിസിറ്റി അഡ്‌വൈസര്‍ അറസ്റ്റില്‍
2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയ്‌ക്കായി തെരഞ്ഞെടുപ്പ് പ്രചാരണ ഗാനങ്ങള്‍ തയ്യാറാക്കി ജയ് ഭഗവാന്‍ മിത്തല്‍ പ്രശസ്‌തി നേടിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പബ്ലിസിറ്റി സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ഇയാളെ കാരണമില്ലാതെ പിരിച്ചുവിട്ടിരുന്നു.