ഇറ്റാനഗർ: അതിർത്തി ജില്ലയിലെ റെയിൽ പദ്ധതികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ട് മുൻ ലോക്സഭാ എംപിയും അരുണാചൽ പ്രദേശിലെ പസിഗട്ട് നിയോജകമണ്ഡലത്തിലെ കോൺഗ്രസ് സിറ്റിംഗ് എംഎൽഎയുമായ നിനോംഗ് എറിംഗ്. അരുണാചൽ പ്രദേശിൽ കേന്ദ്ര പ്രതിരോധ മന്ത്രി തന്ത്രപ്രധാനമായ ചില റോഡ് പദ്ധതികൾ ഉദ്ഘാടനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് എറിംഗ് തന്റെ ആവശ്യം ഉന്നയിച്ചത്. ദേശീയ സുരക്ഷയുടെ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ആവശ്യം ഉന്നയിക്കുന്നതെന്നും എറിംഗ് പറഞ്ഞു.
അതിർത്തിയുടെ മറുവശത്ത് നടന്ന സമീപകാല വികസനത്തെക്കുറിച്ച് പരാമർശിച്ച എറിംഗ്, ടിബറ്റ് മേഖലയിലെ ലാസയ്ക്കും നിഞ്ചി മേഖലയ്ക്കും ഇടയിൽ അതിവേഗ ട്രെയിനിന്റെ ട്രയൽ റൺ ചൈന അടുത്തിടെ പൂർത്തിയാക്കിയതായി ചൂണ്ടിക്കാട്ടി. ട്യൂട്ടിംഗിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള നിയിഞ്ചി അരുണാചൽ പ്രദേശിലെ അപ്പർ സിയാങ് ജില്ലയിലാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം.
അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കണം
"ചൈനയുടെ അടിസ്ഥാന വികസന പദ്ധതികൾക്കെതിരെ എനിക്ക് ഒന്നും പറയാനില്ല എന്നാൽ അതിവേഗ റെയിൽവേ ലൈൻ സ്ഥാപിക്കുന്നത് തീർച്ചയായും നമ്മൾക്ക് ഒരു റെഡ് അലേർട്ടാണ്. ചൈന അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുമ്പോൾ നമ്മൾ സൗകര്യങ്ങളെ കുറിച്ച് ശ്രദ്ധിക്കുന്നത് പോലും ഇല്ല,”അദ്ദേഹം പറഞ്ഞു.