ന്യൂഡൽഹി: കൊവിഡിനെ നേരിടാൻ ദേശീയ തലത്തിൽ രാഷ്‌ട്രീയ സമവായം ഉണ്ടാകണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. സമവായം സൃഷ്‌ടിക്കാൻ കേന്ദ്രം മുന്നിട്ടറങ്ങണമെന്നും സോണിയാ ഗാന്ധി വീഡിയോ സന്ദേശത്തിൽ ആവശ്യപ്പെട്ടു. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണിതെന്നും സോണിയ ഗാന്ധി പറഞ്ഞു.
കൊവിഡിനെ നേരിടാൻ രാഷ്‌ട്രീയ സമവായം ഉണ്ടാകണമെന്ന് സോണിയ ഗാന്ധി - Sonia Gandhi
കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണിതെന്നും സോണിയ ഗാന്ധി പറഞ്ഞു.

കൊവിഡിനെ നേരിടാൻ രാഷ്‌ട്രീയ സമവായം ഉണ്ടാകണമെന്ന് സോണിയാ ഗാന്ധി
Read More:നാല് ലക്ഷം കടന്ന് ഇന്ത്യയിലെ പ്രതിദിന കൊവിഡ് ബാധിതർ
ഇന്ന് ഇന്ത്യയിലെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം നാലുലക്ഷം കവിഞ്ഞിരുന്നു. 4,01,993 പേർക്കാണ് രാജ്യത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 3523 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 32,68,710 സജീവ കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇതുവരെ 15,49,89,635 പേരാണ് കൊവിഡ് വാക്സിനേഷൻ സ്വീകരിച്ചത്.