ചെന്നൈ:തമിഴ്നാട്ടിൽ വോട്ടിങ് മെഷീന്‍ കടത്താൻ ശ്രമിച്ച സംഭവത്തിൽ വിശദീകരണവുമായി തമിഴ്‌നാട് ചീഫ് ഇലക്ടറൽ ഓഫീസർ സത്യബ്രത് സാഹു. ഇരുചക്ര വാഹനത്തിൽ കടത്താൻ ശ്രമിച്ച രണ്ട് വോട്ടിങ് മെഷീനുകളിൽ ഒന്ന് തകരാറിലായതായിരുന്നു എന്നും ആ യന്ത്രത്തിൽ 15 വോട്ടുകൾ മാത്രമാണ് രേഖപ്പെടുത്തിയതെന്നും സത്യബ്രത് സാഹു പറഞ്ഞു.
വോട്ടിങ് മെഷീന്‍ കടത്താൻ ശ്രമിച്ചതില്‍ വിശദീകരണവുമായി തമിഴ്‌നാട് ചീഫ് ഇലക്ടറൽ ഓഫീസർ
രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ഇരുചക്ര വാഹനത്തിൽ ഇവിഎം കടത്താൻ ശ്രമിച്ച ചെന്നൈ കോർപ്പറേഷനിലെ നാല് ഉദ്യോഗസ്ഥർ അറസ്റ്റിലായത്. ചെന്നൈ വേളാച്ചേരി ബൂത്തിലെ വോട്ടിങ് മെഷീനും വിവിപാറ്റുമാണ് സ്കൂട്ടറില്‍ കടത്താൻ ശ്രമിച്ചത്
വോട്ടിങിന്‍റെ തുടക്കത്തിൽ 15 മിനിറ്റ് നേരത്തേക്ക് മാത്രം ഉപയോഗിച്ച അവ തകരാറിലായതോടെ മാറ്റുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു. വീണ്ടും പോളിംഗ് വേണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനാണ് തീരുമാനമെടുക്കുന്നതെന്നും കമ്മിഷന് സംഭവത്തെപ്പറ്റിയുള്ള വിശദമായ റിപ്പോർട്ട് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ഇരുചക്ര വാഹനത്തിൽ ഇവിഎം കടത്താൻ ശ്രമിച്ച ചെന്നൈ കോർപ്പറേഷനിലെ നാല് ഉദ്യോഗസ്ഥർ അറസ്റ്റിലായത്. ചെന്നൈ വേളാച്ചേരി ബൂത്തിലെ വോട്ടിങ് മെഷീനും വിവിപാറ്റുമാണ് സ്കൂട്ടറില്‍ കടത്താൻ ശ്രമിച്ചത്.