മുംബൈ :ശിവസേനയിലെ വിമത നീക്കത്തിനെതിരെ പൊരുതുന്നതില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കാന്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിന്‍റെ ഗൂഢാലോചനയാണ് ഇ.ഡി നടപടിക്ക് പിന്നിലെന്ന് സഞ്‌ജയ് റാവത്ത്. തന്‍റെ തല പോകുന്ന സാഹചര്യം ഉണ്ടായാലും ഗുവാഹത്തിയിലേക്കുള്ള വഴി തിരഞ്ഞെടുക്കില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. എക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമത ശിവസേന എംഎല്‍എമാര്‍ അസം തലസ്ഥാനമായ ഗുവാഹത്തിയിലാണ് ഇപ്പോള്‍ തങ്ങുന്നത്.
ഇതിന്‍റെ പശ്ചാത്തലത്തിലാണ് ട്വിറ്ററിലൂടെയുള്ള സഞ്‌ജയ് റാവത്തിന്‍റെ പ്രതികരണം. മുംബൈയിലെ പത്ര ചവല്‍ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കേസിലാണ് സഞ്‌ജയ് റാവത്തിന് ഇ.ഡി നോട്ടിസ് ലഭിച്ചിരിക്കുന്നത്. ചൊവ്വാഴ്‌ച (28.06.2022) രാവിലെ 11 മണിക്ക് മുംബൈയിലെ ഇ.ഡിയുടെ മേഖല ഓഫിസില്‍ ഹാജരാവാനാണ് റാവത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.