യുപിയിൽ 15 വയസുകാരി തീകൊളുത്തി മരിച്ചു
അയൽവാസിയുടെ നിരന്തരമായ അപമാനത്തിൽ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നു
ലഖ്‌നൗ: അയൽവാസിയുടെ നിരന്തരമായ അപമാനത്തിൽ മനംനൊന്ത് 15കാരി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ മിർസാപൂരിലെ ലാൽഗഞ്ച് പൊലീസ് പരിധിയിലെ നിവാഡിയ ഗ്രാമത്തിലാണ് സംഭവം. സ്വയം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിക്കുകയായിരുന്നു. ആരോപണവിധേയനായ വ്യക്തി ഇപ്പോൾ ഒളിവിലാണ്. അയൽവാസിയായ യുവാവ് പെൺകുട്ടിയെ അപമാനിക്കാറുണ്ടായിരുന്നു എന്ന് മരിച്ച പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങൾ ആരോപിക്കുന്നു. മോശം പരാമർശങ്ങളിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. പൊള്ളലേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.