ജമ്മു: ജമ്മു കശ്മീർ സന്ദർശനത്തിനെത്തിയ 24 അംഗ നയതന്ത്ര പ്രതിനിധി സംഘം ജമ്മു കശ്മീർ ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹയുമായി കൂടികാഴ്ച നടത്തി. രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ സംഘം വ്യാഴാഴ്ച വൈകുന്നേരം ഡൽഹിയിൽ നിന്ന് മടങ്ങും. ഇവർ ഡിഡിസി ചെയർപേഴ്‌സൺമാരെയും പഞ്ചായത്ത് പ്രതിനിധികളെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരെയും സന്ദർശിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
യൂറോപ്യൻ നയതന്ത്ര പ്രതിനിധി സംഘം ജമ്മു കശ്മീർ ഗവർണറുമായി കൂടികാഴ്ച നടത്തി - European Delegation met LG Manoj Sinha
പ്രതിനിധി സംഘം ഡിഡിസി ചെയർപേഴ്‌സൺമാരെയും പഞ്ചായത്ത് പ്രതിനിധികളെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരെയും സന്ദർശിക്കും.
യൂറോപ്യൻ നയതന്ത്ര പ്രതിനിധി സംഘം
ശ്രീനഗറിലെയും ബുഡ്ഗാമിലെയും തെരഞ്ഞെടുത്ത രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ, പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഡിഡിസി ചെയർപേഴ്‌സൺമാർ, പഞ്ചായത്ത് അംഗങ്ങൾ, മേയർ, ശ്രീനഗർ മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ, മറ്റ് പൊതു പ്രതിനിധികൾ എന്നിവരുമായി ബുധനാഴ്ച ഇവർ കൂടിക്കാഴ്ച നടത്തിയിരുന്നു.