ഹൈദരാബാദ്: കൊവിഡ് കാലത്ത് ഡിജിറ്റൽ വിദ്യാഭ്യാസം സർവസാധാരണമായെങ്കിലും സ്‌മാർട്ട്ഫോണുകളുടെ അഭാവത്തിൽ അരികുവൽക്കരിക്കപ്പെട്ടവർക്ക് വിദ്യാഭ്യാസം സ്വപ്‌നം മാത്രമാകുന്നു. മഹാമാരി കാലഘട്ടത്തിൽ സർക്കാർ സ്‌കൂളുകളിൽ അഡ്‌മിഷൻ നേടിയ കുട്ടികളുടെ എണ്ണത്തിലും വലിയ കുറവാണ് റിപ്പോർട്ട് ചെയ്‌തത്. കുട്ടികളുടെ ഭാവിയെ സങ്കീർണതയിലേക്ക് തള്ളിവിടുന്ന സാഹചര്യമാണ് നിലവിൽ ഉടലെടുത്തിരിക്കുന്നതെന്ന് വിദഗ്‌ധരും അഭിപ്രായപ്പെടുന്നു.
കൊവിഡിനെ തുടർന്ന് സർക്കാർ സ്വകാര്യ സ്‌കൂളുകളിൽ അസമത്വങ്ങൾ വർധിച്ചുവെന്ന് അടുത്തിടെ നടത്തിയ പ്ലസ് വൺ ഫലത്തെ അടിസ്ഥാനമാക്കിയുള്ള പഠനം വ്യക്തമാക്കി. പ്ലസ് വണ്ണിൽ പരാജയപ്പെട്ട വിദ്യാർഥികളെ പാസാക്കുമെന്ന തെലങ്കാന സർക്കാരിന്‍റെ തീരുമാനം ഭാവിയിൽ വലിയ വെല്ലുവിളിയാകുമെന്ന് വിദ്യാഭ്യാസ വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. ജയശങ്കർ ബുപാലപള്ളി, ഹനുമാൻഖൊണ്ട, സംഗറെഡ്ഡി തുടങ്ങിയ ജില്ലകളിലെ കോളജ് വിദ്യാർഥികളുമായും ഫ്രൊഫസർമാരുമായി ഇടിവി ഭാരത് നടത്തിയ അഭിമുഖത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്.
വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക്
അരികുവൽക്കരിക്കപ്പെട്ട വിഭാഗത്തിൽ നിന്ന് വരുന്ന വിദ്യാർഥികളുടെ വിദ്യാഭ്യാസ നിലവാരം വളരെ താഴെയാണെന്നും ഒരു വർഷത്തോളമായി കോളജുകളിൽ നിന്ന് ഈ വിദ്യാർഥികൾ ധാരാളമായി കൊഴിഞ്ഞുപോകുന്നുവെന്നും അധ്യാപകർ പറയുന്നു. വിഷയത്തെക്കുറിച്ച് സാമാന്യ ധാരണയില്ലാത്ത കുട്ടികളാണ് പ്ലസ് വണ്ണിന് പ്രവേശനം നേടുന്നതെന്നും മെഡിക്കൽ എഞ്ചിനീയറിങ് മേഖലകളിൽ ഇവർക്ക് ഈ നിലവാരത്തിൽ മികച്ച പ്രകടനം കാഴ്‌ച വെക്കാൻ സാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.
സ്‌മാർട്ട്ഫോൺ വാങ്ങി നൽകാനാകാതെ മാതാപിതാക്കൾ