ന്യൂഡൽഹി:രാജ്യത്ത് അവശ്യസാധനങ്ങളുടെ വില 2022 മാർച്ചിൽ ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം പല അവശ്യസാധനങ്ങളുടെയും വിലയിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021 മാർച്ചിനെ അപേക്ഷിച്ച് 2022 മാർച്ചിൽ വെളുത്തുള്ളിയുടെ വില 23 ശതമാനവും ഉള്ളിയുടെ വില 9 ശതമാനവും തേങ്ങ, ഇഞ്ചി എന്നിവയുടെ വില 6 ശതമാനവും ആപ്പിളിന്‍റെ വില 4 ശതമാനവും അരിയുടെ വില 3 ശതമാനവും കുറഞ്ഞു.
അവശ്യ ഭക്ഷ്യവസ്തുക്കളുടെ വില സ്ഥിരപ്പെടുത്തുന്നതിനും, ഗാർഹിക ലഭ്യത വർധിപ്പിക്കുന്നതിനും കേന്ദ്ര ഗവണ്‍മെന്‍റ് നടത്തിയ മുൻകരുതലുകളുടെയും നടപടികളുടെയും ഫലമായാണ് സാധനങ്ങളുടെ വില കുറഞ്ഞതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജോവറിന്‍റെയും( മണിച്ചോളം) അതിന്‍റെ ഉത്പന്നങ്ങളുടെയും വില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2 ശതമാനമായി കുറഞ്ഞതായും ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം പുറത്ത് വിട്ട ഡേറ്റ സൂചിപ്പിക്കുന്നു.