ചെന്നൈ: ഈറോഡ് ജില്ലയിലെ കൊടുമുടിക്ക് സമീപം ഏഴ് അംഗ സംഘം വൃദ്ധ ദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊന്നു. രാമസാമി (55), ഭാര്യ അരൂക്കാനി (48) എന്നിവരാണ് കൊല്ലപ്പെട്ടത്. മകളെ കളിയാക്കിയത് ചോദ്യം ചെയ്‌തതിനാണ് സംഘം ആക്രമണം നടത്തിയത്. സംഘത്തിലെ സൂര്യ, സമിനാഥൻ, കിരുപശങ്കർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ള പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
വൃദ്ധ ദമ്പതികളെ ഏഴംഗ സംഘം വെട്ടിക്കൊലപ്പെടുത്തി - ഈറോഡ് കൊലപാതകം
മകളെ കളിയാക്കിയത് ചോദ്യം ചെയ്‌തതിനാണ് സംഘം ആക്രമണം നടത്തിയത്.
വൃദ്ധ ദമ്പതികളെ ഏഴംഗ സംഘം വെട്ടിക്കൊലപ്പെടുത്തി
വെള്ളിയാഴ്ച ദമ്പതികളും മകളും മറ്റ് രണ്ട് പേരും വീടിനടുത്ത് നടക്കുന്നതിനിടെയാണ് ഏഴംഗ സംഘം മകളെ കളിയാക്കിയത്. സംഭവത്തിന് ശേഷം രാമസാമി സംഘത്തെക്കുറിച്ച് അടുത്ത ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കളെത്തി ഏഴ് പേർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ഇരുപക്ഷവും തമ്മിൽ ചെറിയ തർക്കത്തിന് കാരണമായി. പിന്നീട് ശനിയാഴ്ച പുലർച്ചയോടെ സംഘം രാമസാമിയുടെയും ഭാര്യയുടെയും വീട്ടിൽ അതിക്രമിച്ച് കയറി, മാരകായുധങ്ങൾ ഉപയോഗിച്ച് മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.