അശോക്‌നഗർ: മധ്യപ്രദേശിലെ അശോക്‌നഗർ ജില്ലയിൽ ധൗറ ഗ്രാമപഞ്ചായത്തിൽ മുസ്‌ലിങ്ങൾക്കും ക്രിസ്‌ത്യാനികൾക്കും പ്രവേശനം നിരോധിച്ചു. ലൗ ജിഹാദിനെ ചെറുക്കാൻ ധൗറ പ്രവേശിപഞ്ചായത്തിന്‍റെ പുതിയ നീക്കത്തിന്‍റെ ഭാഗമായി മുസ്‌ലിങ്ങളും ക്രിസ്‌ത്യാനികളും ഗ്രാമത്തിൽ പ്രവേശിക്കുന്നത് വിലക്കി, ഗ്രാമത്തിലുടനീളം പോസ്റ്ററുകളും ബാനറുകളും പതിച്ചിട്ടുണ്ട്. പഞ്ചായത്ത് തലവന്‍റെയും ബിജെപി ജില്ല പ്രസിഡന്‍റിന്‍റെയും നിർദേശ പ്രകരമാണ് വിചിത്രമായ ഈ പദ്ധതി രൂപികരിച്ചത്.
ലൗ ജിഹാദിനെ ചെറുക്കാന്‍ വിചിത്ര നടപടി ; മുസ്‌ലിങ്ങളെയും ക്രിസ്‌ത്യാനികളെയും നിരോധിച്ച് മധ്യപ്രദേശിലെ ധൗറ ഗ്രാമപഞ്ചായത്ത് - അശോക്‌നഗർ ജില്ല
ലൗ ജിഹാദിനെ ചെറുക്കാൻ ധൗറ പ്രവേശിപഞ്ചായത്തിന്‍റെ പുതിയ നീക്കത്തിന്‍റെ ഭാഗമായി മുസ്‌ലിങ്ങളും ക്രിസ്‌ത്യാനികളും ഗ്രാമത്തിൽ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് ഗ്രാമത്തിലുടനീളം പോസ്റ്ററുകളും ബാനറുകളും പതിച്ചു.
കച്ചവടത്തിനായി വരുന്നവർ ആധാർ കാർഡ് കാണിച്ച് മതമേതാണെന്ന് ഗ്രാമീണരെ ബോധ്യപ്പെടുത്തിയാൽ മാത്രമേ ഗ്രാമത്തിനകത്തേയ്‌ക്ക് കടക്കാൻ കഴിയു. ഗ്രാമസഭയില്‍ എല്ലാ ഗ്രാമീണരും ചേർന്നാണ് ഈ തീരുമാനമെടുത്തത് എന്നാണ് വിവരം. സമീപ കാലത്തായി ഗ്രാമത്തിൽ ഉണ്ടായ പ്രശ്‌നങ്ങളെ തുടർന്നാണ് ഇത്തരമൊരു തീരുമാനം എന്ന് ഗ്രാമീണർ പറയുന്നു.
ഗ്രാമസഭ ചേർന്നപ്പോൾ ബിജെപി ജില്ല പ്രസിഡന്‍റ് ബാബുലു യാദവ് ആണ് ഈ പദ്ധതി രൂപികരിച്ചത്. 'ഇന്ത്യയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഹിന്ദു സഹോദരിമാരെയും പെൺമക്കളെയും സംരക്ഷിക്കാൻ ആണ് ഇത്തരത്തിൽ പദ്ധതികൾ രൂപികരിച്ചത്' -ബാബുലു യാദവ് പറഞ്ഞു. മുഴുവൻ പഞ്ചായത്തിനെയും ബോധവത്‌കരിക്കാനും ഗ്രാമപഞ്ചായത്തിന് പദ്ധതിയുണ്ട്.