ന്യൂഡല്‍ഹി: ഗ്രീൻ ലൈൻ വിഭാഗത്തിലെ തിക്രി കലൻ മുതൽ ബ്രിഗേഡിയർ ഹോഷിയാർ സിങ് വരെയുള്ള ഡല്‍ഹി മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ഡിഎംആര്‍സിയുടെ ഔദ്യോഗിക ട്വിറ്ററില്‍ പേജിലാണ് ഇക്കാര്യം അറിയിച്ചത്. കാരണം ഡല്‍ഹി മെട്രോ റെയിൽ കോർപ്പറേഷൻ വ്യക്തമാക്കിയിട്ടില്ല.
ഡല്‍ഹി മെട്രോയുടെ ഇന്‍റര്‍മീഡിയേറ്റ് സ്റ്റേഷനുകള്‍ അടച്ചു - സ്റ്റേഷനുകള്‍ അടച്ചു
തിക്രി അതിർത്തി, പണ്ഡിറ്റ് ശ്രീ രാം ശർമ (മോഡേൺ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്), ബഹദുർഗര്‍ഹ് സിറ്റി എന്നീ ഇന്‍റര്‍മീഡിയേറ്റ് സ്റ്റേഷനുകളാണ് ഈ പരിധിയിലുള്ളത്.
മൂന്ന് ഇന്‍റര്‍മീഡിയേറ്റ് സ്റ്റേഷനുകളാണ് ഈ പരിധിയിലുള്ളത്. തിക്രി അതിർത്തി, പണ്ഡിറ്റ് ശ്രീ രാം ശർമ (മോഡേൺ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്), ബഹദുർഗര്‍ഹ് സിറ്റി എന്നിവയാണവ. തിക്രി കലൻ മുതൽ ബ്രിഗേഡിയർ ഹോഷിയാർ സിങ് വരെയുള്ള മെട്രോ സ്റ്റേഷനുകളാണ് ഗ്രീൻ ലൈനിൽ ഉള്‍പ്പെടുന്നത്.
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്ന വനിതാ കർഷകരുടെ പ്രതിഷേധത്തിൽ പങ്കുചേരാൻ പഞ്ചാബിൽ നിന്ന് നിരവധി സ്ത്രീകളാണ് ഡല്‍ഹി-ഹരിയാന അതിർത്തിയിലെ തിക്രിയിലെത്തിച്ചേര്‍ന്നിരിക്കുന്നത്. ഇതായിരിക്കാം ഡല്‍ഹി മെട്രോയുടെ പുതിയ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.