അമരാവതി : പുനഃസംഘടനയ്ക്ക് മുന്നോടിയായി ആന്ധ്രാപ്രദേശ് മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങളും രാജിവച്ചു. വ്യാഴാഴ്‌ച ഉച്ചയ്ക്ക് ചേർന്ന അന്തിമ മന്ത്രിസഭായോഗശേഷമാണ് 24 മന്ത്രിമാരും മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിക്ക് രാജിക്കത്ത് സമർപ്പിച്ചത്. പുതിയ മന്ത്രിമാർ ഏപ്രിൽ 11 ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.
2024-ലെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് പുനസംഘടന. പുതിയ മന്ത്രിമാരുടെ അന്തിമ പട്ടിക ഏപ്രിൽ 9ന് മുമ്പ് ഗവർണർക്ക് മുഖ്യമന്ത്രി സമർപ്പിക്കുമെന്നും നിലവിലെ മന്ത്രിമാരിൽ നാലുപേർക്ക് മാത്രമേ സ്ഥാനം നിലനിർത്താനാകൂവെന്നും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.