മുംബൈ:കൊവിഡ് രണ്ടാം തരംഗം വ്യാപിക്കുന്ന സാഹചര്യത്തിൽ മഹാരാഷ്ട്ര സർക്കാർ ഏർപ്പെടുത്തിയ നിരോധനാജ്ഞ ബുധനാഴ്‌ച്ച രാത്രിയോടെ നിലവിൽ വന്നു. 15 ദിവസത്തേക്കാണ് സംസ്ഥാനത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്.
മഹാരാഷ്‌ട്രയിൽ 15 ദിവസത്തെ നിരോധനാജ്ഞയ്ക്ക് തുടക്കം
നാല് പേരിൽ കൂടുതൽ കൂട്ടംകൂടാൻ പാടില്ല. ഹോട്ടലുകളിലും റസ്റ്റോറന്‍റുകളിലും ഹോം ഡെലിവറി സംവിധാനം അനുവദിക്കും
രാവിലെ ഏഴ് മുതൽ രാത്രി എട്ട് വരെയുള്ള അവശ്യസർവീസുകൾ മാത്രമേ അനുവദിക്കൂ. നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഉത്തരവിട്ടു. അടിയന്തര ആവശ്യങ്ങൾക്കുള്ള യാത്രകൾക്കൊഴികെ നിയന്ത്രണമുണ്ടാകും. നാല് പേരിൽ കൂടുതൽ കൂട്ടംകൂടാൻ പാടില്ല. ഹോട്ടലുകളിലും റസ്റ്റോറന്‍റുകളിലും ഹോം ഡെലിവറി സംവിധാനം അനുവദിക്കും.
മെഡിക്കൽ സേവനം, ബാങ്കുകൾ, മാധ്യമങ്ങൾ. ഇ- കോമേഴ്‌സ്, ഇന്ധനവിതരണം എന്നിവ മാത്രമേ അനുവദിക്കൂ. പൊതുഗതാഗതം നിർത്തിവെക്കില്ല. സംസ്ഥാനത്തെ ഓക്‌സിജൻ,മരുന്ന് ക്ഷാമം മരുന്ന് ക്ഷാമം എന്നിവ ഉടൻ പരിഹരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ ഉള്ളത് മഹാരാഷ്‌ട്രയിലാണ് .അറ് ലക്ഷത്തിലധികം സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.