ന്യൂഡല്‍ഹി:കൊവിഡില്‍ മരിച്ചവരെ സംസ്കരിക്കാനുള്ള സംവിധാനങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. ശ്മശാനങ്ങളുടെ എണ്ണം അടിയന്തരമായി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിനും കോര്‍പ്പറേഷനുകള്‍ക്കും ഡല്‍ഹി ഹൈക്കോടതി നോട്ടിസ് അയച്ചു. തലസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. സംസ്കരിക്കാന്‍ ആവശ്യമായ സൗകര്യങ്ങളുടെ അഭാവം മൂലം രാജ്യതലസ്ഥാനത്തെ റോഡുകളില്‍ മൃതദേഹങ്ങളുമായി കാത്തുനില്‍ക്കുന്നവര്‍ നിരവധിയാണ്.
കൊവിഡില്‍ മരിച്ചവരെ സംസ്കരിക്കാനുള്ള സംവിധാനങ്ങള്‍ വര്‍ധിപ്പിക്കണം:ഡല്‍ഹി ഹൈക്കോടതി - കൊവിഡ് ഇരകളുടെ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ ഉടന്‍ നടപടി എടുക്കണം
മെയ് 17ന് ഹര്‍ജിയില്‍ കൂടുതൽ വാദം കേൾക്കും.
കൊവിഡ് ഇരകളുടെ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ ഉടന്‍ നടപടി എടുക്കണം; ഡല്‍ഹി ഹൈക്കോടതി
ജസ്റ്റിസ് ഡിഎൻ പട്ടേൽ, ജസ്റ്റിസ് ജസ്മീത് സിംഗ് എന്നിവരടങ്ങിയ ബഞ്ചാണ് പ്രത്യുഷ് പ്രസന്ന നല്‍കിയ പൊതുതാൽപര്യ ഹർജി പരിഗണിച്ചത്. മെയ് 17ന് ഹര്‍ജിയില്‍ കൂടുതൽ വാദം കേൾക്കും. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന് ബദൽ ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
Last Updated : May 4, 2021, 6:03 PM IST