ന്യൂഡല്‍ഹി: രാജ്യത്ത് ആവശ്യത്തിന് മെഡിക്കല്‍ ഓക്‌സിജന്‍ നിലവിലുണ്ടെങ്കിലും ഗതാഗതം വെല്ലുവിളിയാണെന്ന് ആഭ്യന്തരമന്ത്രാലയം അഡീഷണല്‍ സെക്രട്ടറി പീയുഷ് ഗോയല്‍. ടാങ്കറുകള്‍ യഥാസമയം കൊണ്ടുപോവുന്നതിനായി കേന്ദ്രവും സംസ്ഥാന സര്‍ക്കാരും യോജിച്ച് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്‍ ആവശ്യത്തിനുണ്ട്, ഗതാഗതം വെല്ലുവിളി: ആഭ്യന്തര മന്ത്രാലയം - medical oxygen supply
ടാങ്കറുകള്‍ യഥാസമയം കൊണ്ടുപോവുന്നതിനായി കേന്ദ്രവും സംസ്ഥാന സര്‍ക്കാരും യോജിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് ആഭ്യന്തരമന്ത്രാലയം അഡീഷണല്‍ സെക്രട്ടറി പീയുഷ് ഗോയല്‍.
ആശങ്കപ്പെടേണ്ട ആവശ്യമില്ല. നിലവില്‍ കേന്ദ്ര സര്‍ക്കാറിന്‍റെയും സംസ്ഥാന സര്‍ക്കാറുകളുടെയും കൈവശം ആവശ്യത്തിന് ഓക്‌സിജന്‍ ഉണ്ട്. ടാങ്കറുകളുടെ ആവശ്യം പെട്ടെന്ന് വർധിച്ചതിനാൽ ഗതാഗതം ഒരു വെല്ലുവിളിയാണെന്നും പീയുഷ് ഗോയല്‍ പ്രസ് കോണ്‍ഫറന്‍സിനിടെ പറഞ്ഞു.
രാജ്യത്ത് അതിവേഗം കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ ഓക്‌സിജന് ആവശ്യം വര്‍ധിക്കുകയാണ്. 24 മണിക്കൂറിനിടെ രാജ്യത്ത് 3.52 ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലോകത്തില്‍ വെച്ചു തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്.