കേരളം

kerala

ETV Bharat / bharat

ഓവലില്‍ ഇംഗ്ലണ്ടിന് 99 റൺസ് ഒന്നാം ഇന്നിംഗ്‌സ്‌ ലീഡ്

അഞ്ച് വിക്കറ്റിന് 62 റൺസ് എന്ന നിലയില്‍ നിന്നാണ് ഒലി പോപിന്‍റെ നേതൃത്വത്തില്‍ ഇംഗ്ലണ്ട് രക്ഷ പ്രവർത്തനം നടത്തിയത്. അർധ സെഞ്ച്വറി നേടിയ വിരാട് കോലി, ഷാർദുല്‍ താക്കൂർ എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 191 റൺസ് നേടിയത്.

EngvInd4thTest #ENGvIND
ഇന്ത്യ -ഇംഗ്ലണ്ട് നാലാം ടെസ്റ്റ്

By

Published : Sep 3, 2021, 9:52 PM IST

ഓവല്‍: ഇന്ത്യയ്ക്ക് എതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 99 റൺസിന്‍റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. രണ്ടാം ദിവസമായ ഇന്ന് ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 290 റൺസിന് എല്ലാവരും ഓൾഔട്ടായി. ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 191 റൺസിന് ഓൾഔട്ടായിരുന്നു.

മധ്യനിരയില്‍ അർധസെഞ്ച്വറിയുമായി മികച്ച പ്രകടനം നടത്തിയ ഒലി പോപാണ് (81 റൺസ്) ഇംഗ്ലണ്ടിന് ലീഡ് സമ്മാനിച്ചത്. വാലറ്റത്ത് അർധസെഞ്ച്വറി തികച്ച ക്രിസ് വോക്‌സ്‌ (50 ) പോപിന് മികച്ച പിന്തുണ നല്‍കി.

ജോണി ബെയർസ്റ്റോ ( 37), മോയിൻ അലി( 35), എന്നിവരുടെ പ്രകടനവും ഇംഗ്ലണ്ടിന് ലീഡ് ഉയർത്താൻ സഹായകമായി. ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവ് മൂന്ന്, ജസ്പ്രീത് ബുംറ, രവിന്ദ്ര ജഡേജ എന്നിവർ രണ്ട് വീതം, ശാർദുല്‍ താക്കൂർ, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റും നേടി.

പോപിന്‍റെ മികവില്‍ ഇംഗ്ലണ്ട് വോക്‌സിന്‍റെയും

ഇന്നലെ മൂന്ന് വിക്കറ്റുകൾ അതിവേഗം നഷ്ടമായ ഇംഗ്ലണ്ടിന് ഇന്ന് മത്സരം ആരംഭിച്ചപ്പോൾ തന്നെ രണ്ട് വിക്കറ്റുകൾ കൂടി നഷ്‌ടമായി. ഇന്നലെ റോറി ബേൺസ് ( 5), ഹസീബ് ഹമീദ്( 0), ജോ റൂട്ട് (21) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഇന്ന് ഡേവിഡ് മലൻ ( 31), ക്രെയിഗ് ഓവർടൺ (1) എന്നിവരുടെ വിക്കറ്റുകളും നഷ്ടമായി.

അതിനു ശേഷമാണ് അഞ്ച് വിക്കറ്റിന് 62 റൺസ് എന്ന നിലയില്‍ നിന്ന് ഒലി പോപിന്‍റെ നേതൃത്വത്തില്‍ രക്ഷ പ്രവർത്തനം നടന്നത്. അർധ സെഞ്ച്വറി നേടിയ വിരാട് കോലി, ഷാർദുല്‍ താക്കൂർ എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 191 റൺസ് നേടിയത്.

ഇരുവർക്കും നിർണായകം

അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ നിലവില്‍ ഇരു ടീമുകളും ഓരോ മത്സരം ജയിച്ചിട്ടുണ്ട്. ഒരെണ്ണം സമനിലയിലായി. അതുകൊണ്ടു തന്നെ പരമ്പര വിജയത്തില്‍ ഈ മത്സരം നിർണായകമാണ് ഇരു ടീമുകൾക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മുന്നില്‍ നില്‍ക്കുന്നതിനാല്‍ ഇരു ടീമുകളും വിജയം മാത്രം ലക്ഷ്യ9:46 PM 9/3/2021മിട്ടാണ് ഓവലില്‍ കളിക്കുന്നത്.

ABOUT THE AUTHOR

...view details