അനന്തപൂർ: എഞ്ചിനിയറിങ് വിദ്യാർഥിനിയെ രണ്ടുപേർ ചേർന്ന് ബ്ലാക്ക് മെയിൽ ചെയ്‌ത് പീഡനത്തിനിരയാക്കിയതായി പരാതി (Engineering Student Blackmailed And Raped By Two Men). ഒരാൾ പ്രണയം നടിച്ച് പെൺകുട്ടിയെ വശത്താക്കിയ ശേഷം ദിവസങ്ങളോളം പീഡനത്തിനിരയാക്കുകയും, മറ്റൊരാൾ ആദ്യത്തെയാൾ പീഡിപ്പിച്ച ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്യുകയുമായിരുന്നു. ആന്ധ്രപ്രദേശിലെ അനന്തപൂരിലാണ് (Anantapur) സംഭവം. അനന്തപൂരിലെ താടിപത്രി (Tadipatri ) സദേശിനിയാണ് പീഡനത്തിനിരയായത്.
വിജയവാഡയിൽ (Vijayawada) കോളേജിൽ ബി ടെക്കിന് പഠിക്കുന്ന വിദ്യാർഥിനി താടിപത്രി സദേശിയായ കൃഷ്ണ റെഡ്ഡിയുമായി പ്രണയത്തിലായിരുന്നു. പ്രണയം അറിയിച്ചപ്പോൾ എതിർത്ത പെൺകുട്ടിയെ സ്വന്തം കയ്യിൽ ബ്ലേഡ് കൊണ്ട് വരഞ്ഞാണ് കൃഷ്ണ റെഡ്ഡി വശത്താക്കിയത്. അഞ്ച് മാസത്തോളം നീണ്ട പ്രണയബന്ധത്തിനൊടുവിൽ ഇക്കഴിഞ്ഞ ഒക്ടോബർ 19 ന് വിജയവാഡയിലെ ഹോസ്റ്റലിൽ താമസിക്കുന്ന യുവതിയോട് കൃഷ്ണ റെഡ്ഡി ബെംഗളൂരുവിലേക്ക് വരാൻ ആവശ്യപ്പെട്ടു. അല്ലെങ്കിൽ പ്രണയബന്ധം വീട്ടുകാരോടും സുഹൃത്തുക്കളോടും പറയുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി.
Also Read:പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു: അധ്യാപകൻ അറസ്‌റ്റിൽ