ന്യൂഡൽഹി: ഭാരതീയ കിസാൻ യൂണിയൻ ദേശിയ നേതാവ് രാകേഷ് ടികായത്തിന് നേരെ വധ ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ ജനക്പുരി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. എം ടെക് ബിരുദധാരിയായ ജിതേന്ദ്ര എന്ന എഞ്ചിനീയറെയാണ് കൗശമ്പി പൊലീസ് അറസ്റ്റ് ചെയ്തത്.
READ MORE:കർഷക യൂണിയൻ നേതാവ് രാകേഷ് ടികായത്തിന് നേരെ വീണ്ടും വധ ഭീഷണി
കേന്ദ്ര സർക്കാരിന്‍റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന ടികായതിന് ഏപ്രിൽ മുതൽ ഇയാൾ വധഭീഷണി അയച്ചു വരികയായിരുന്നു. എന്നാൽ ജിതേന്ദ്രക്ക് ടികായത്തുമായി പ്രത്യയശാസ്ത്രപരമായ അഭിപ്രായവ്യത്യാസം മാത്രമാണുള്ളതെന്നും കൂടുതൽ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.
READ MORE:കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതുവരെ കർഷക സമരം തുടരും: രാകേഷ് ടിക്കായത്ത്
ഐപിസി സെക്ഷൻ 507, ഐടി നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ ചേർത്ത് ജിതേന്ദ്രയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. കേന്ദ്രത്തിന്‍റെ കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതുവരെ കർഷക സമരം തുടരുമെന്ന് രാകേഷ് ടിക്കായത്ത് നേരത്തെ പ്രഖ്യാപിച്ചിരുന്നു.