ന്യൂഡല്‍ഹി:കോക്‌പിറ്റിലും കാബിനിലും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്‌ത സംഭവത്തില്‍ കണ്ടെത്തലുമായി ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). അന്വേഷണത്തില്‍ ബ്ലീഡ് ഓഫ് വാൽവിൽ എഞ്ചിൻ ഓയിൽ കണ്ടെത്തിയെന്നും ഇത് എയർക്രാഫ്റ്റ് എയർ കണ്ടീഷനിങ് സിസ്റ്റത്തിലേക്ക് എണ്ണ കടന്നതിന് തെളിവാണെന്നും ഡിജിസിഎ വ്യക്തമാക്കി. എഞ്ചിന്‍ ഓയില്‍ ചോര്‍ന്നതാണ് പുക ഉയരാന്‍ കാരണമായത് എന്നാണ് ഡിജിസിഎ നടത്തിയ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍.
കൂടുതല്‍ പരിശോധന നടത്തി പുക ഉയരാനുണ്ടായ കാരണം കണ്ടുപിടിക്കണം എന്ന് ഏവിയേഷൻ റെഗുലേറ്റർ ഉത്തരവിട്ടു. ഒക്‌ടോബര്‍ 12നായിരുന്നു സംഭവം. ഗോവയില്‍ നിന്ന് ഹൈദരാബാദിലേക്ക് വരികയായിരുന്ന സ്‌പൈസ്‌ജെറ്റ് വിമാനം എസ്‌ജി 3735 ലാണ് പുക ഉയര്‍ന്നത്.