കേരളം

kerala

ETV Bharat / bharat

'മരുന്നിനെക്കുറിച്ച് പഠിപ്പിക്കൂ, സ്വീകരിക്കാൻ പ്രേരിപ്പിക്കൂ'; ഡോക്‌ടര്‍മാരോട് പ്രധാനമന്ത്രി - കൊവിഡ് മരുന്ന്

രാജ്യത്തെ പ്രമുഖ ഡോക്‌ടര്‍മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആശയവിനിമയം നടത്തി.

modi covid news  modi latest news  covid in india news  കൊവിഡ് വാര്‍ത്തകള്‍  കൊവിഡ് മരുന്ന്  മോദി വാര്‍ത്തകള്‍
"മരുന്നിനെക്കുറിച്ച് പഠിപ്പിക്കു, സ്വീകരിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കൂ"; ഡോക്‌ടര്‍മാരോട് പ്രധാനമന്ത്രി

By

Published : Apr 20, 2021, 12:25 AM IST

ന്യൂഡല്‍ഹി: കൊവിഡിനെതിരായ ഏറ്റവും ശക്തിയേറിയ ആയുധം മരുന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്‌സിൻ സ്വീകരിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കാൻ ഡോക്‌ടര്‍മാർ ശ്രമിക്കണമെന്നും മോദി അഭ്യര്‍ഥിച്ചു. കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിന്‍റെ ഭാഗമായി രാജ്യത്തെ പ്രമുഖ ഡോക്ടർമാരുമായുള്ള വെർച്വൽ കൂടിക്കാഴ്‌ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ കൊവിഡ് വ്യാപനം അതിവേഗത്തിലാണ്. നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് രോഗം വലിയ തോതില്‍ വ്യാപിക്കുന്നുണ്ട്. അവിടങ്ങളിലുള്ള നിങ്ങളുടെ സഹപ്രവര്‍ത്തകരുമായി നിങ്ങള്‍ ബന്ധപ്പെടണം. കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് നിങ്ങള്‍ ഉറുപ്പുവരുത്തണമെന്നും ആവശ്യമായി നിര്‍ദേശങ്ങള്‍ നല്‍കണമെന്നും മോദി ഡോക്‌ടര്‍മാരോട് അഭ്യര്‍ഥിച്ചു.

കൊവിഡ് ചികിത്സയെക്കുറിച്ചും പ്രതിരോധത്തെക്കുറിച്ചുമുള്ള അഭ്യൂഹങ്ങൾക്കെതിരെ ജനങ്ങളെ ബോധവത്കരിക്കാൻ ഡോക്ടർമാരോട് ആവശ്യപ്പെട്ട മോദി, ഈ ദുഷ്‌കരമായ സമയങ്ങളിൽ ജനങ്ങള്‍ പരിഭ്രാന്തിക്ക് ഇരയാകാതിരിക്കുന്നത് വളരെ പ്രധാന്യമുള്ള ഒന്നാണെന്നും അഭിപ്രായപ്പെട്ടു. ഇതിനായി ശരിയായ ചികിത്സയ്‌ക്കൊപ്പം ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ കൗൺസിലിങ്ങിനും പ്രാധാന്യം നല്‍കണമെന്ന് മോദി ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യങ്ങളില്ലെങ്കിൽ ടെലി - മെഡിസിൻ സംവിധാനം ഉപയോഗിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ക്ക്:പതിനെട്ട് കഴിഞ്ഞവര്‍ക്കും വാക്സിന്‍ ; മൂന്നാംഘട്ട വിതരണം മെയ് ഒന്ന് മുതല്‍

മരുന്നുകളുടെ വിതരണം, കുത്തിവയ്പ്പുകൾ, ഓക്സിജന്റെ മതിയായ ലഭ്യത എന്നിവയുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന തീരുമാനങ്ങൾ കേന്ദ്രസർക്കാർ അടുത്തിടെ എടുത്തിട്ടുണ്ട്. ഇവയെക്കുറിച്ച് സംസ്ഥാനങ്ങൾക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകിയിട്ടുമിണ്ട്. രാജ്യത്തുടനീളം കൊവിഡ് കേസുകൾ വൻതോതിൽ വര്‍ധിക്കുന്നതിനിടയിൽ, ചില മുഖ്യമന്ത്രിമാർ ഓക്സിജൻ, മരുന്നുകൾ തുടങ്ങിയ അവശ്യവസ്തുക്കളുടെ കുറവുണ്ടെന്ന് പരാതിപ്പെടുകയും കേന്ദ്രത്തിന്‍റെ ഇടപെടൽ തേടുകയും ചെയ്തു.

ഡോക്‌ടര്‍മാരുടെ കഠിനാധ്വാനവും സര്‍ക്കാരിന്‍റെ നയങ്ങളുമാണ് ആദ്യ ഘട്ട കൊവിഡ് വ്യാപനത്തെ ചെറുക്കാൻ സഹായകമായത്. അതിന്‍റെ രണ്ടാം ഘട്ടത്തിനാണ് നാം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. എല്ലാ ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും കൊവിഡിനെ പൂർണ ശക്തിയോടെ നേരിടുന്നുവെന്നും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. ചെറിയ നഗരങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തണമെന്നും പ്രധാനമന്ത്രി ഡോക്‌ടര്‍മാരോട് ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ക്ക്:കൊവിഡ് അതിരൂക്ഷമാകുമ്പോഴും മോദിക്ക് പ്രധാനം റാലികളെന്ന് കോണ്‍ഗ്രസ്

പകർച്ചവ്യാധിയെ നേരിടുന്നതിൽ ഡോക്ടർമാർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചതായും പ്രതിസന്ധി നേരിടുന്നതിൽ മോദിയുടെ നേതൃത്വത്തെ അഭിനന്ദിച്ചതായും പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. യോഗത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ, ഡെപ്യൂട്ടി അശ്വിനി കുമാർ ചൗബെ, കേന്ദ്രമന്ത്രി ഡി.വി സദാനന്ദ ഗൗഡ, നീതി ആയോഗ് കമ്മിറ്റി അംഗം വി.കെ പോൾ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

ABOUT THE AUTHOR

...view details