ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സുരക്ഷ സേന വധിച്ചു. ചൊവ്വാഴ്‌ച പുൽവാമ ജില്ലയിലെ തുജ്ജൻ മേഖലയിലും, ബാരമുള്ള ജില്ലയിലെ സോപോറിലെ ടോലിബൽ മേഖലയിലുമാണ് സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. സോപോറിൽ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെയും, പുല്‍വാമയില്‍ രണ്ട് ഭീകരരെയും സുരക്ഷ സേന വധിച്ചു.
ജമ്മു കശ്‌മീരില്‍ രണ്ടിടങ്ങളിലായി ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സുരക്ഷ സേന വധിച്ചു - ബരാമുള്ള ഏറ്റുമുട്ടല്‍
പുൽവാമ ജില്ലയിലെ തുജ്ജൻ മേഖലയിലും ബാരമുള്ള ജില്ലയിലെ സോപോറിലെ ടോലിബൽ മേഖലയിലുമാണ് ഏറ്റുമുട്ടലുണ്ടായത്
ജമ്മു കശ്‌മീരില്‍ രണ്ടിടങ്ങളിലായി ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സുരക്ഷ സേന വധിച്ചു
ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് കശ്‌മീര്‍ സോൺ പൊലീസ് ട്വീറ്റ് ചെയ്‌തു. സോപോറിലെ ടോലിബൽ മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സുരക്ഷ സേന തിരച്ചില്‍ നടത്തിയത്. ഇതിനിടെ ഭീകരര്‍ സുരക്ഷ സേനയ്‌ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പുല്‍വാമയില്‍ സുരക്ഷ സേന വധിച്ച ഭീകരരില്‍ ഒരാള്‍ കഴിഞ്ഞ ദിവസം പൊലീസ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊന്നയാളാണെന്ന് കശ്‌മീര്‍ ഐജിപി അറിയിച്ചു.
Read more: പുൽവാമയിൽ പൊലീസ് ഉദ്യോഗസ്ഥനെ ഭീകരർ വെടി വച്ച് കൊന്നു